പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാത്രം കാണാതായ സംഭവം; കസ്റ്റഡിയിലുള്ളവർക്കെതിരെ മോഷണത്തിന് കേസെടുക്കില്ല

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാത്രം കാണാതായ സംഭവത്തിൽ പ്രതികരണവുമായി അന്വേഷണ സംഘം. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവർക്ക് മോഷ്ടിക്കാനുള്ള ഉദ്യേശ്യമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

ക്ഷേത്ര ദർശനത്തിനിടെ തട്ടത്തിലുണ്ടായിരുന്ന പൂജാ സാധനങ്ങൾ നിലത്തു വീണു. മറ്റാരാളുടെ സഹായത്തോടെ ഇതെല്ലാം എടുത്തു തന്നപ്പോൾ, നിലത്തിരുന്ന പാത്രത്തിൽ വച്ചാണ് നൽകിയതെന്ന് ഓസ്ട്രേലിയൻ പൗരൻ ഗണേഷ് ജാ പൊലീസിനോട് പറഞ്ഞു. 

പുറത്തേക്ക് പോയപ്പോയും ആരും തടയാത്തതിനാൽ പാത്രം കൊണ്ടു പോയെന്നാണ് ​ഗണേഷ് ജായുടെ മൊഴി. ക്ഷേത്ര ജീവനക്കാർ പണം വാങ്ങി സഹായിച്ചിട്ടില്ലെന്നും രാമേശ്വരത്ത് ദർശനത്തിനായി പണം വാങ്ങി കബളിപ്പിക്കപ്പെട്ടുവെന്നും ​ഗണേഷ് ജാ പറഞ്ഞു. അതേസമയം, കസ്റ്റഡിയിലുള്ളവർക്കെതിരെ മോഷണത്തിന് കേസെടുക്കില്ലെന്നാണ് വിവരം. 

Leave a Reply

Your email address will not be published. Required fields are marked *