ദുബായ് ടാക്സിഡ്രൈവറുടെ സത്യസന്ധതയ്ക്ക് പോലീസിന്റെ ആദരം

ദുബായിൽ യാത്രയ്ക്കിടെ മറന്നുെവച്ച 10 ലക്ഷം ദിർഹം മൂല്യമുള്ള വസ്തുക്കൾ ഉടമസ്ഥന് തിരികെ നൽകിയ ടാക്‌സിഡ്രൈവറെ ദുബായ് പോലീസ് ആദരിച്ചു. ദുബായ് ടാക്‌സി കോർപ്പറേഷനിലെ (ഡി.ടി.സി.) ഡ്രൈവറായ ഈജിപ്ത് സ്വദേശി ഹമദ അബു സെയിദിന്റെ സത്യസന്ധതയ്ക്കാണ് പോലീസ് ആദരം നൽകിയത്.

അൽ ബർഷ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ മാജിദ് അൽ സുവൈദി അബു സെയിദിന് പുരസ്‌കാരവും പ്രശസ്തിപത്രവും സമ്മാനിച്ചു. എമിറേറ്റിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച പ്രവൃത്തിയെ അഭിനന്ദിക്കുകയുംചെയ്തു. തന്റെ കടമയാണ് ചെയ്തതെന്നും ലഭിച്ച അംഗീകാരത്തിന് നന്ദിയുണ്ടെന്നും അബു സെയിദ് പറഞ്ഞു.

നിയമനിർവഹണത്തിന് വിലപ്പെട്ട സംഭാവനകൾ നൽകുന്ന പൗരന്മാരെയും താമസക്കാരെയും പോലീസ് പതിവായി അഭിനന്ദിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *