ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദിയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം

ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദിയെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം. ചൊവ്വാഴ്ചയാണ് ഇസ്രയേൽ സൈന്യം വിവരം പുറത്തുവിട്ടത്. കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ളയുടെ പിന്തുടർച്ചക്കാരനായിരുന്നു ഹാഷിം സഫീദി. ഒക്ടോബർ നാലിന് നടത്തിയ ആക്രമണത്തിലാണ് ഹാഷിം സഫിയുദ്ദീൻ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ സേനയുടെ ​(ഐഡിഎഫ്) പ്രസ്താവനയിൽ അറിയിച്ചു. ഒക്ടോബർ നാലിന് ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ ഇന്റലിജൻസ് ഹെഡ്ക്വാർട്ടേഴ്‌സ് കമാൻഡർ ഹുസൈൻ അലി ഹാസിമയ്‌ക്കൊപ്പമാണ് സഫിയുദ്ദീനും കൊല്ലപ്പെട്ടത്. ലെബനാന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദഹിയയിൽ നടത്തിയ ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് ​സൈന്യം വ്യക്തമാക്കി.ഹിസ്ബുള്ളയുടെ സായുധസേനാ വിഭാഗമായ ജിഹാദ് കൗൺസിലിന്റെ തലവനായിരുന്നു സഫീദി. 2017-ൽ സഫീദിയെ തീവ്രവാദിയായി യു.എസ് പ്രഖ്യാപിച്ചിരുന്നു.

ലെബനിലെ വടക്കൻ ബെയ്റൂത് പ്രദേശത്തുവെച്ചാണ് ഇസ്രയേൽ സൈന്യം സഫീദിയെ വധിച്ചത്. സഫീദിയോടൊപ്പം ഹിസ്ബുള്ളയുടെ കമാൻഡർമാരിൽ കുറച്ചുപേരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇസ്രയേലിന്റെ ഈ അവകാശവാദത്തിൽ ഹിസ്ബുള്ള പ്രതികരണ പ്രസ്താവന പുറത്തിറക്കിയിട്ടില്ല. ‘സഫീദിയെ പുറത്തെടുത്തു’ എന്നായിരുന്നു ഒക്ടോബർ എട്ടിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സഫീദി വധം പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് പറഞ്ഞത്. ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ളയെയും അയാളുടെ പകരക്കാരുൾപ്പെടെ ആയിരക്കണക്കിന് ഭീകരരെയും പുറത്തെടുത്തു കഴിഞ്ഞുവെന്നാണ് ലെബനനിലെ ജനങ്ങളെ അഭിസംബോധനചെയ്തുകൊണ്ട് സംസാരിക്കവേ നെതന്യാഹു പറഞ്ഞത്.

ഹിസ്ബുള്ളയുടെ പ്രധാന ഇന്റലിജൻസ് തലസ്ഥാനമായ വടക്കൻ ബെയ്റൂത് പ്രദേശത്തേക്ക് ചൊവ്വാഴ്ചയാണ് ഇസ്രയേൽ വ്യോമസേന പെട്ടെന്നുള്ള ആക്രമണം നടത്തിയത്. ആക്രമണം നടക്കുമ്പോൾ ഇരുപത്തിയഞ്ചിലധികം ഹിസ്ബുള്ള പ്രവർത്തകരായിരുന്നു അവിടെയുണ്ടായിരുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയതിനുശേഷം സഫീദി ഹിസ്ബുള്ളയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *