ഭക്ഷണം നിലവാരമുള്ളതും സുരക്ഷിതവുമാണോ? ദേ….ഇലക്ട്രോണിക് ടം​ങ് കണ്ടുപിടിക്കും

എഐ സാങ്കേതികവിദ്യ നമ്മളെ ഓരോ ദിവസവും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുകയാണല്ലെ? ഇപ്പോൾ ഭക്ഷണം രുചിച്ചു നോക്കി അതിന്റെ ക്വാളിറ്റി വരെ കണ്ടെത്താൻ കഴിയുന്ന ഒരു പുതിയ ഐറ്റം ഇറങ്ങിയിട്ടുണ്ട്. ഒരു ഇലക്ട്രോണിക് ടം​ങ്ങാണ് സംഭവം. അതെ, ഇലക്ട്രോണിക് നാവ് തന്നെ. ഭക്ഷണത്തിന്റെ നിലവാരവും, സുരക്ഷിതത്വം എല്ലാ കണ്ടെത്താൻ ഇതിനു കഴിവുണ്ട്. പലതരം കാപ്പികളുടെ നിലവാരം കണ്ടെത്താനും പാനീയങ്ങൾ എപ്പോഴാണ് നശിക്കുന്നതെന്നു കണ്ടെത്താനുമൊക്കെ ഈ ഇലക്ട്രോണിക് നാക്കിന് കഴിയും. നേച്ചർ എന്ന സൈൻസ് ജേർണലിലാണ് ഈ ഇലക്ട്രോണിക് ടം​ങ്ങിനെ പറ്റി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഫീൽഡ് ഇഫക്ടീവ് ട്രാൻസിസ്റ്റർ സാങ്കേതികവിദ്യയിലാണ് ഇതു പ്രവർത്തിക്കുന്നത്. ഒരു ദ്രാവകത്തിലെ രാസ അയോണുകളെ കണ്ടെത്തുകയും അവയുടെ വിവരങ്ങൾ ഇതിന്റെ സെൻസർ ശേഖരിക്കും ചെയ്യും. ശേഷം ഒരു കംപ്യൂട്ടറിനു പ്രോസസ് ചെയ്യാവുന്ന രീതിയിലുള്ള ഇലക്ട്രിക് സിഗ്നലാക്കി ഇതിനെ മാറ്റും. പെൻസിൽവേനിയ സർവകലാശാലയിലെ സപ്തർഷി ദാസിന്റെ നേതൃത്വത്തിലുള്ള ഗവേഷണസംഘമാണ് ഈ ഗവേഷണത്തിനു നേതൃത്വം നൽകിയത്. അസിഡിറ്റി കണ്ടെത്താനുള്ള ഒരു പരീക്ഷണത്തിൽ 91 ശതമാനമാണ് ഈ ഇലക്ട്രോണിക് ടം​ങ് വിജയിച്ചതത്ര. 

Leave a Reply

Your email address will not be published. Required fields are marked *