ഝാർഖണ്ഡിൽ സിപിഐ ഒറ്റയ്ക്ക് മത്സരിക്കും, സിപിഎമ്മും അമർഷത്തിൽ, ഇന്ത്യ സഖ്യത്തിൽ ഭിന്നത

ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിൽ ഭിന്നത. സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിപിഐ പ്രഖ്യാപിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ 15 സീറ്റിലേക്ക് മത്സരിക്കാനാണ് പാർട്ടി തീരുമാനം. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയും സിപിഐ സംസ്ഥാന സെക്രട്ടറി മഹേന്ദ്ര പഥക്ക് പുറത്തിറക്കി. സീറ്റ് വിഭജനത്തിൽ സിപിഎമ്മും അമർഷത്തിലാണ്.

സിപിഐ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ഝാർഖണ്ഡ് മുക്തിമോർച്ചയുടേയും കോൺഗ്രസിന്റേയും നേതാക്കളുമായി നടന്ന സീറ്റു ചർച്ചയിൽ ചില ഉറപ്പുകൾ ലഭിച്ചിരുന്നു. എന്നാൽ ഈ ഉറപ്പുകൾ പാലിക്കുന്നതിൽ നിരാശയായിരുന്നു ഫലം. അതിനാൽ പാർട്ടി ഒറ്റയ്ക്ക് 15 സീറ്റിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

സിപിഐ സ്ഥാനാർത്ഥി ലിസ്റ്റ് പ്രകാരം, നള മണ്ഡലത്തിൽ നിന്ന് കൻഹായ് ചന്ദ്രമൽ പഹാഡിയ, ശരത് മണ്ഡലത്തിൽ ഛായ, ബർകത്ത മണ്ഡലത്തിൽ മഹാദേവ് റാം, ദൽതോംഗഞ്ച് മണ്ഡലത്തിൽ രുചിർ തിവാരി, കാങ്കെ മണ്ഡലത്തിൽ സന്തോഷ് കുമാർ രാജക്, സിമരിയ മണ്ഡലത്തിൽ സുരേഷ് കുമാർ ഭൂയ, ഛത്ര മണ്ഡലത്തിൽ ഡൊമൻ ഭൂയ, പൂർ മണ്ഡലത്തിൽ മഹേന്ദ്ര ഒറോൺ ബിഷൻ എന്നിവർ മത്സരിക്കും. ഭവനാഥ്പൂരിൽ നിന്നാണ് ഘനശ്യാം പഥക് ജനവിധി തേടുന്നത്. മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും സിപിഐ സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *