ടാർസന് വിട നൽകി ലോകം, നടന്‍ റോണ്‍ ഇലി അന്തരിച്ചു

ലോകത്താകമാനം ആരാധകരെ സൃഷ്ടിച്ച ടാർസൻ ടിവി പരമ്പരയിലൂടെ പ്രശസ്തനായി അമേരിക്കന്‍ നടന്‍ റോണ്‍ ഇലി 86 വയസിൽ വിടവാങ്ങി. കാലിഫോര്‍ണിയയിലെ വീട്ടില്‍ വച്ച് സെപ്റ്റംബര്‍ 29നായിരുന്നു അന്ത്യം. അദ്ദേഹത്തിൻ്റെ മകൾ കിർസ്റ്റൺ കാസലെ ഇലിയാണ് മരണം വിവരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. അച്ഛനൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.

ലോകത്തിന് ഏറ്റവും മികച്ച മനുഷ്യരില്‍ ഒരാളെയും എനിക്ക് എന്റെ അച്ഛനേയും നഷ്ടപ്പെട്ടു എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിച്ചത്.1966കളിൽ പുറത്തിറങ്ങിയ പരമ്പരയാണ് ടാർസൻ. ‘സൗത്ത് പസഫിക്’, ‘ദ ഫീൻഡ് ഹു വാക്ക്ഡ് ദി വെസ്റ്റ്’, ‘ദി റെമാർക്കബിൾ മിസ്റ്റർ പെന്നിപാക്കർ’ എന്നീ ചിത്രങ്ങളിലൂടെയാണ് റോൺ എലി ശ്രദ്ധേയനായത്. ടാർസനിൽ സാഹസിക രം​ഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെ നിരവധി തവണ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. 2001ല്‍ അദ്ദേഹം അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് എഴുത്തുകാരനായി. രണ്ട് നോവലുകളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *