സരിന്റെ അഭ്യർഥനയെ മാനിക്കുന്നു, പക്ഷേ മത്സരിക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ല; എ.കെ ഷാനിബ്

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി എ.കെ ഷാനിബ്. മത്സരത്തിൽ നിന്ന് പിന്മാറാണമെന്ന സരിന്റെ അഭ്യർത്ഥനയെ മാനിക്കുന്നുവെന്നും മത്സരിക്കാൻ തന്നെയാണ് തീരുമാനമെന്നും ഷാനിബ് പ്രതികരിച്ചു. സരിനുമായി കൂടിക്കാഴ്ച്ച നടത്താൻ പ്രശ്നങ്ങളൊന്നുമില്ലെന്നും പത്രിക ഉച്ചയ്ക്കുമുമ്പ് സമർപ്പിക്കുമെന്നും ഷാനിബ് കൂട്ടിച്ചേർത്തു.

നേരത്തെ ഷാനിബിനോട് പാലക്കാട് മത്സരിക്കരുതെന്ന് എൽഡിഎഫ് സ്ഥാനാർഥിയായ പി.സരിൻ അഭ്യർഥിച്ചിരുന്നു. ഒരു കോൺഗ്രസ് സ്ഥാനാർഥിയും കോൺഗ്രസ് വിട്ട രണ്ടു പേരും മത്സരിക്കുന്നത് വോട്ടുകൾ വിഭജിച്ചുപോകാൻ ഇടയാക്കുമെന്നും അതിനാലാണ് ഷാനിബിനോട് വിട്ടുനിൽക്കാൻ ആവശ്യപ്പെടുന്നതെന്നും സരിൻ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് നേതൃത്വത്തിനെതിരെ വാർത്താസമ്മേളനം നടത്തി ആരോപണമുന്നയിച്ചാണ് ആദ്യം സരിനും പിന്നാലെ ഷാനിബും പാർട്ടി വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *