തോൽക്കാൻ എനിക്കു മനസ്സില്ല; ഈ പുഞ്ചിരി പ്രഹസനമല്ല: അമൃത സുരേഷ്

പ്രതിസന്ധികളെ തോൽപ്പിച്ച് മുന്നോട്ടു പോകാനുള്ള ഊർജം നേടിയെടുത്തതിനെക്കുറിച്ച് കുറിപ്പുമായി ഗായിക അമൃത സുരേഷ്. ജീവിതത്തിലെ പരീക്ഷണകാലത്തെ അതിജീവിച്ച് കരുത്തോടെ, സ്വന്തം ജീവിതത്തിൽ പ്രകാശം വീശി മുന്നോട്ടു പോകുന്നതെങ്ങനെയാണെന്ന് അമൃത സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

തന്നെ തകർത്തു കളയാൻ പലരും ശ്രമിച്ചെന്നും എന്നാൽ തോറ്റു കൊടുക്കാൻ തനിക്കു മനസ്സില്ലെന്നും ഗായിക കുറിപ്പിൽ പറയുന്നു. പരീക്ഷണങ്ങളിൽ തകർന്നു പോയവർക്കുള്ള പ്രചോദനമായിട്ടാണ് അമൃത സുരേഷ് തുറന്ന കുറിപ്പ് പങ്കിട്ടത്.

കുറിപ്പിന്റെ പൂർണരൂപം:

ജീവിതം അതിരുകടന്നതായി തോന്നിയ ഒരു കാലമുണ്ടായിരുന്നു. ആഴത്തിൽ മുറിവേറ്റ് ഓടിയപ്പോൾ, അതിന്റെ ഭാരമെല്ലാം എന്റെ സന്തോഷം കവർന്നെടുക്കാൻ ശ്രമിച്ചപ്പോൾ. എന്നാൽ ആ നിമിഷങ്ങളിൽ, ഞാൻ ശക്തമായ ഒരു കാര്യം പഠിച്ചു: ജീവിതം നിങ്ങൾക്കെതിരെ തിരിച്ചടിച്ചാലും ഒരു പുഞ്ചിരിക്ക് എല്ലാം സുഖപ്പെടുത്താൻ കഴിയും. അത് സന്തോഷത്തിന്റെ അടയാളം മാത്രമല്ല, ശക്തിയുടെയും പ്രതിരോധത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകം കൂടിയാണ്. 

ജീവിതത്തിലെ ഓരോ ഭാഗവും പരീക്ഷിക്കപ്പെട്ട നിമിഷങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. ആളുകൾ എന്നെ ആളുകൾ എന്നെ കീറിമുറിക്കാൻ ശ്രമിച്ചു. പക്ഷേ, നാം സ്വയവും ജീവിതത്തിൽ പ്രധാനപ്പെട്ടവരെയും സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നിടത്തോളം കാലം എന്തും നേരിടാനുള്ള ശക്തി ലഭിക്കുമെന്നു ഞാൻ തിരിച്ചറിഞ്ഞു. നിങ്ങൾ കാണുന്ന പുഞ്ചിരി വെറും പ്രദർശനത്തിനുള്ളതല്ല, തോൽക്കാൻ എനിക്കു മനസ്സില്ല എന്ന ഓർമപ്പെടുത്തലാണ്. എനിക്ക് എല്ലാത്തിലും പുഞ്ചിരിക്കാൻ കഴുമെങ്കിൽ നിങ്ങൾക്കും അതിനു സാധിക്കും. 

നിങ്ങൾ കടന്നു പോകുന്നത് എന്തിലൂടെയാണെങ്കിലും, നിങ്ങൾക്ക് ഉള്ളിന്റെയുള്ളിൽ ശക്തിയുണ്ടെന്ന് ഓർമിക്കുക. നിങ്ങളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ഏറ്റവും പ്രധാനമായി നിങ്ങളിൽത്തന്നെയുള്ള സ്നേഹത്തിൽ വിശ്വസിക്കുക. പ്രയാസങ്ങളുള്ളപ്പോൾ പോലും പു‌ഞ്ചിരിച്ചുകൊണ്ടേയിരിക്കുക. കാരണം, നിങ്ങളുടെ പുഞ്ചിരിക്ക് നിങ്ങളുടെ ലോകത്തെത്തന്നെ പ്രകാശിപ്പിക്കാനുള്ള ശക്തിയുണ്ട്, കരുത്തോടെ തുടരുക. അലിവോടെ മുന്നോട്ടു പോവുക. നിങ്ങളുടെ ജീവിതയാത്രയുടെ സൗന്ദര്യത്തിൽ മാത്രം വിശ്വസിക്കുക. 

Leave a Reply

Your email address will not be published. Required fields are marked *