പശ്ചാത്താപമുണ്ടെങ്കിൽ ശരത്ലാലിന്റെയും കൃപേഷിന്റെയും ശവകുടീരങ്ങൾ കൂടി സരിൻ സന്ദർശിക്കണം; ഷാഫി

പശ്ചാത്താപം ഉണ്ടെങ്കിൽ ശരത് ലാലിന്റെയും കൃപേഷിന്റെയും സ്മൃതിമണ്ഡപങ്ങൾ കൂടി സരിൻ സന്ദർശിക്കണമെന്ന് ഷാഫി പറമ്പിൽ. പാലക്കാട് ഇടതുസ്വതന്ത്ര സ്ഥാനാർഥിയായ പി.സരിൻ കോൺഗ്രസ് നേതാക്കളുടെ ശവകുടീരങ്ങൾ സന്ദർശിക്കുന്നത് തുടർ പരിപാടിയായ സാഹചര്യത്തിലാണ് ഷാഫിയുടെ പ്രതികരണം. വെളളിയാഴ്ച കെ. കരുണാകരന്റെ സ്മൃതിമണ്ഡപം സന്ദർശിച്ച സരിൻ ശനിയാഴ്ച രാവിലെ പുതുപ്പള്ളിയിൽ ചെന്ന് ഉമ്മൻ ചാണ്ടിയുടെ ശവകുടീരം സന്ദർശിച്ചിരുന്നു.

അതിനിടെ കോൺഗ്രസ് നേതാക്കളുടെ ശവകുടീരങ്ങൾ സരിൻ സന്ദർശിക്കുന്നത് പാർട്ടി തിരുമാനപ്രകാരമല്ലെന്ന് സി.പി.എം നേതൃത്വം പ്രതികരിച്ചിരുന്നു. 2019 ഫെബ്രുവരി 17-നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡിൽ അക്രമികൾ ബൈക്ക് തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *