നവജാത ശിശുവിന്റെ മരണം കൊലപാതകം; അമ്മയും മുത്തശ്ശനും മുത്തശ്ശിയും അറസ്റ്റിൽ

തൊടുപുഴയിൽ രണ്ടര മാസം മുൻപ് മുത്തശ്ശിക്കൊപ്പം കാണാതായ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. സംഭവത്തിൽ കുഞ്ഞിന്‍റെ അമ്മയും അമ്മയുടെ മാതാപിതാക്കളും അറസ്റ്റിലായി. ചെമ്മണ്ണാർ പുത്തൻപുരയ്ക്കൽ ചിഞ്ചു (27), ചിഞ്ചുവിന്‍റെ മതാപിതാക്കളായ ശലോം (64), ഫിലോമിന (56) എന്നിവരെ ഉടുമ്പൻചോല പൊലീസ് അറസ്റ്റ് ചെയ്തു.

രാത്രി കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് അസ്വസ്ഥയായ ചിഞ്ചു കുഞ്ഞിനെ ഭിത്തിയിൽ ഇടിക്കുകയായിരുന്നുവെന്നും കുഞ്ഞിനു അനക്കമില്ലെന്നു കണ്ടതോടെ ഫിലോമിനയും ശലോമും ഫിലോമിനയും ചേർന്നു കഥ മെനയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

56 ദിവസം മാത്രം പ്രായമായ ആൺകുഞ്ഞിനെ മരിച്ച നിലയിലും സമീപം ഫിലോമിനയെ അവശനിലയിലും വീടിനു സമീപത്തെ ഏലത്തോട്ടത്തിൽ ഓ​ഗസ്റ്റ് 16നാണു കണ്ടെത്തിയത്. പുലർച്ചെ നാലോടെ ഫിലോമിനയേയും കുഞ്ഞിനേയും കാണാതായെന്നാണ് ശലോം പറഞ്ഞത്. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ രാവിലെ എട്ടോടെയാണ് ഇരുവരേയും കണ്ടെത്തിയത്. തലയ്ക്കേറ്റ ക്ഷതമാണു മരണ കാരണമെന്നു പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *