പൊതുമാപ്പ് ഒക്ടോബര്‍ 31 ന് അവസാനിക്കാനിരിക്കെ നവംബര്‍ ഒന്ന് മുതല്‍ അനധികൃതതാമസക്കാരെ നിയമിച്ചാല്‍ തൊഴിലുടമകള്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി), ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സുമായി (ജിഡിആര്‍എഫ്എ) ഏകോപിപ്പിച്ച് പൊതുമാപ്പ് അവസാനിച്ചതിന് ശേഷം ഓവര്സ്റ്റേയേഴ്സിനെ നിയമിക്കരുതെന്ന് മുന്നറിയിപ്പ് നല്കി. വെള്ളിയാഴ്ച (നവംബര്‍ ഒന്ന്) മുതല്‍ സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധന തുടങ്ങും.
യുഎഇയില്‍ നാളെ മുതല്‍ അനധികൃതരെ ജോലിക്കുവെച്ചാല്‍ തൊഴിലുടമകള്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴ
