യുഎഇ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി

യുഎഇ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടിയതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് പദ്ധതി ഇന്ന് അവസാനിക്കാനിരിക്കെയാണ് രണ്ട് മാസത്തേക്ക് കൂടി നീട്ടിയത്. പുതിയ സമയപരിധി ഡിസംബര്‍ 31-ന് അവസാനിക്കും.

നിയമംലംഘിച്ച് യുഎഇയില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് പദവി ശരിയാക്കാനും പിഴ കൂടാതെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാനുമാണ് യുഎഇ പൊതുമാപ്പ് ഏര്‍പ്പെടുത്തിയത്. ഇതിനകം ആയിരക്കണക്കിന് പേര്‍ പുതിയ കമ്പനികളില്‍ ജോലി കണ്ടെത്തി താമസ രേഖകള്‍ നിയമപരമാക്കുകയും പിഴ കൂടാതെ നാട്ടിലേയ്ക്ക് മടങ്ങിയിട്ടുണ്ട്.

നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് യുഎഇ. പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതി. യു.എ.ഇയുടെ 53-ാമത് ദേശീയദിനത്തോട് അനുബന്ധിച്ചാണ് പൊതുമാപ്പ് നീട്ടാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *