‘ന്നാ താൻ കേസ് കൊട് സിനിമയിലെ മന്ത്രി’; നടൻ ടിപി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

ചലച്ചിത്ര – നാടക നടന്‍ ടിപി കുഞ്ഞിക്കണ്ണന്‍ (85) അന്തരിച്ചു. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയാണ്. ശനിയാഴ്ച പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ മന്ത്രി പ്രേമന്റെ വേഷം അനശ്വരമാക്കിയത് ഇദ്ദേഹമായിരുന്നു.

പൊതുമരാമത്ത് വകുപ്പില്‍ എഞ്ചിനിയര്‍ ആയിരുന്നു. നാടക വേദിയില്‍ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്. മരണത്തില്‍ സാമൂഹിക, സിനിമാ രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു. വർഷങ്ങളോളം നാടക വേദികളിൽ സജീവമായിരുന്നു.

കണ്ണൂർ സംഘചേതനയുടെ അംഗമായിരുന്നു. ഏറെ വൈകിയാണ് ചലച്ചിത്ര മേഖലയിലേയ്ക്ക് എത്തിയതെങ്കിലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റാൻ അ​ദ്ദേഹത്തിനായി. ഭാര്യ ജാനകി. മക്കൾ: ശ്രീജയ, ശ്രീകല, ശ്രീപ്രിയ.

Leave a Reply

Your email address will not be published. Required fields are marked *