‘അപമാനം നേരിട്ടു; ആത്മാഭിമാനം അനുവദിക്കുന്നില്ല’: പാലക്കാട്‌ പ്രചാരണത്തിന് എത്തില്ലെന്ന് സന്ദീപ് വാര്യര്‍

പാലക്കാട് പ്രചരണത്തിന് പോകില്ല. അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ലെന്ന് ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ച് സന്ദീപ് വാര്യര്‍ .മാനസികമായി കടുത്ത സമ്മർദ്ദത്തിൽ ആണ്. മനുഷ്യന്‍റെ  ആത്മാഭിമാനം പരമപ്രധാനമാണ്.

ഒരു പരിപാടിയിൽ മാത്രം സംഭവിച്ച അപമാനം അല്ല തനിക്കുള്ളത്. നിരവധി സംഭവങ്ങൾ തുടർച്ചയായിട്ട് ഉണ്ടായിട്ടുണ്ട്. പാലക്കാട് സ്ഥാനാർത്ഥിക്കെതിരെയും സന്ദീപ് വാര്യർ സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ ആഞ്ഞടിച്ചു.

തന്‍റെ  അമ്മ മരിച്ചപ്പോൾ പോലും  സി കൃഷ്ണകുമാർ വീട്ടിൽ വന്നില്ല. യുവമോർച്ച കാലം മുതൽ ഒന്നിച്ചു പ്രവർത്തിച്ചു എന്ന് കൃഷ്ണകുമാർ ചാനലുകളിൽ പറയുന്നു. അമ്മ മരിച്ചപ്പോൾ കൃഷ്ണകുമാർ ഒന്ന് ഫോണിൽ പോലും വിളിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *