ഉത്തരാഖണ്ഡിലെ ബസ് അപകടം ; മരണം 36 ആയി , ബസിൽ ഉണ്ടായിരുന്നത് 60 ഓളം പേർ , അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി

ഉത്തരാഖണ്ഡിലെ അൽമോറയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞുള്ള അപകടത്തില്‍ മരണം 36 ആയി. ഇന്ന് രാവിലെ 9:30 യോടെയാണ് അപകടമുണ്ടായത്. അനുവദിനീയമായതിലും കൂടുതല്‍ ആളുകള്‍ ബസില്‍ ഉണ്ടായിരുന്നതാകാം അപകട കാരണമെന്നാണ് ദുരന്തനിവാരണ സേനാ അധികൃതര്‍ പറയുന്നത്. 45 സീറ്റുള്ള ബസില്‍ കുട്ടികളുള്‍പ്പെടെ അറുപതോളം പേര്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അപകടത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് ഉത്തരാഖണ്ഡ് സർക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗർവാലിൽ നിന്ന് കുമയൂണിലേക്ക് പോകുമ്പോൾ മാർച്ചുല എന്ന സ്ഥലത്തു വെച്ചാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. 200 മീറ്റർ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. 

Leave a Reply

Your email address will not be published. Required fields are marked *