‘പത്മജ കോൺഗ്രസിന്റെ കാര്യം തീരുമാനിക്കേണ്ട’; തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് വി.ഡി.സതീശൻ

ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം നൂറു ശതമാനം ഏറ്റെടുക്കുമെന്ന് വി.ഡി.സതീശൻ. എന്തെങ്കിലും ക്ഷീണം വന്നാൽ അതിന്റെ പൂർണ ഉത്തരവാദിത്തം തനിക്കായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘വിജയം എന്റേതു മാത്രമല്ല. കൂട്ടായ്മയുടെ വിജയമാണ്. അത്ര ഫലപ്രദമായാണ് മുഴുവൻ നേതാക്കളും ജോലി ചെയ്യുന്നത്. രാഷ്ട്രീയമാണ്, തിരഞ്ഞെടുപ്പാണ് എന്തെങ്കിലും ക്ഷീണം വന്നാൽ അതിന്റെ പൂർണ ഉത്തരവാദിത്തം എനിക്കായിരിക്കും, എനിക്ക് മാത്രമായിരിക്കും. ”-വി.ഡി.സതീശൻ പറഞ്ഞു.

ബിജെപി നേതാവ് പത്മജ വേണുഗോപാൽ കോൺഗ്രസിന്റെ കാര്യം തീരുമാനിക്കേണ്ട. കോൺഗ്രസിൽനിന്ന് എല്ലാ സൗഭാഗ്യങ്ങളും നേടിയശേഷം പത്മജ പിന്നിൽനിന്ന് കുത്തി. കോൺഗ്രസിൽ സ്ഥാനാർഥിയെ നിർത്തുന്നതിനെക്കുറിച്ച് പത്മജയോട് ആലോചിക്കേണ്ട കാര്യമില്ല. പാലക്കാട് കോൺഗ്രസും ബിജെപിയും തമ്മിലുള്ള മത്സരമാണ്. രണ്ടാം സ്ഥാനംപോലും വേണ്ടെന്ന് സ്ഥാനാർഥിയെ നിർത്തിയതോടെ സിപിഎം തീരുമാനിച്ചു. കൽപാത്തി രഥോത്സവം നടക്കുന്നതിനാൽ പാലക്കാട്ടെ വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതികരിച്ചില്ല. അവസാനഘട്ടത്തിൽ പ്രതികരിച്ചത് എന്താണെന്ന് അറിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *