മന്നത്തിനു മുന്നില്‍ കാത്തുനിന്നത് 95 ദിവസം; ആരാധകന്റെ സ്വപ്‌നം സഫലമാക്കി ഷാരുഖ് ഖാന്‍

95 ദിവസമായി തന്റെ വീടിനു മുന്നിൽ കാത്തു നിന്ന ഝാർഖണ്ഡിൽ നിന്നുള്ള ആരാധകന്റെ സ്വപ്നം സഫലമാക്കി കിങ് ഖാൻ ഷാറൂഖ് ഖാൻ. തന്റെ കമ്പ്യൂട്ടർ സെന്റർ അടച്ചിട്ടുകൊണ്ടാണ് ആരാധകൻ ഷാരുഥ് ഖാനെ കാണാനായി മുംബൈയിലേക്ക് തിരിച്ചത്. തുടർന്ന് താരത്തിനെ കാണുന്നതിനായി ഇവിടെ തുടരുകയായിരുന്നു. പിറന്നാളിനോട് അനുബന്ധിച്ച് നടത്തിയ ഫാൻസ് മീറ്റിൽ വച്ചാണ് താരം തന്റെ ആരാധകനെ കണ്ടത്. ആരാധകനൊപ്പമുള്ള താരത്തിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

നവംബർ രണ്ടിനാണ് ഷാരുഖ് ഖാന് 59 വയസായത്. താരത്തിന്റെ പിറന്നാൾ ആരാധകർ വൻ ആഘോഷമാക്കിയിരുന്നു. പത്താൻ, ജവാൻ, ഡങ്കി എന്നീ സിനിമകളിലൂടെ വമ്പൻ തിരിച്ചുവരവാണ് 2023ൽ താരം നടത്തിയത്. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന കിങ് ആണ് താരത്തിന്റെ പുതിയ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *