ഷൊർണൂരിൽ ട്രെയിൻ ഇടിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ധന സഹായം പ്രഖ്യാപിച്ച് സർക്കാർ

ഷൊർണൂരിൽ ട്രെയിൻ ഇടിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ധന സഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. റെയില്‍വേ പാലത്തില്‍ ശുചീകരണ പ്രവര്‍ത്തനത്തിനിടെ ട്രെയിന്‍ തട്ടി മരണപ്പെട്ട തമിഴ്‌നാട് സേലം സ്വദേശികളുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3 ലക്ഷം രൂപ വീതം അനുവദിക്കാനാണ് തീരുമാനം. മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

കാസര്‍ഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട നാല് പേരുടെയും ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 4 ലക്ഷം രൂപ വീതം അനുവദിക്കാനും തീരുമാനിച്ചു.

സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് റിപ്പോർട്ട് നൽകേണ്ടത്. എപിസിസിഎഫ് രാജേഷ് കുമാർ ഗുപ്ത, വനം വകുപ്പ് ഉദ്യോഗസ്ഥരായ ഡോ. ടി മോഹൻ രാജ്, മാനസ് സിംഗ് എന്നിവർ അടങ്ങുന്നതാണ് അന്വേഷണ കമ്മിറ്റി.

രണ്ട് മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്. കടുവകളെ കണ്ടെത്താനായി സ്വീകരിച്ച നടപടികൾ വിലയിരുത്താനും നിരീക്ഷണത്തിലുള്ള കടുവകളുടെ വിവരങ്ങൾ വിലയിരുത്താനും വീഴ്ചകൾ ഒഴിവാക്കാനുള്ള മാർഗ നിർദ്ദേശങ്ങൾ നൽകാനുമാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *