യുഎസ് സൈന്യത്തിന് എഐ സാങ്കേതിക വിദ്യ നൽകും; പ്രഖ്യാപനവുമായി മെറ്റ

എഐയുടെ കടന്നു വരവിന് മുൻപ് തന്നെ അത്തരം സാങ്കേതിക വിദ്യ ഉപയോ?ഗിച്ചുള്ള ആയുധങ്ങൾ ഹോളിവുഡ് സിനിമകളിൽ ഒരു സ്ഥിരം കാഴ്ചയായിരുന്നു. അമേരിക്കൻ സൈന്യത്തിൽ അത് യാഥാർത്ഥ്യമാകാൻ പോകുന്നതായാണ് മാർക്ക് സക്കർബർഗ് നൽകുന്ന സൂചന. സൈനിക ആവശ്യങ്ങൾക്കായി എഐ വിദ്യ നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മെറ്റ. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികൾക്കും കരാറുകാർക്കും കമ്പനിയുടെ ഏറ്റവും പുതിയ ലാമ 3 എഐ മോഡൽ ഉപയോഗിക്കാം.

ഇതുവഴി യുഎസിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ തങ്ങൾ പങ്കാളികളാവുകയാണെന്ന് മെറ്റ പറഞ്ഞു. സൈബർ മേഖലയിലെ പ്രതിരോധം, ഭീകരവാദികളുടെ സാമ്പത്തിക ഉറവിടം കണ്ടെത്തൽ, ചരക്കുനീക്കം സുഗമമാക്കൽ എന്നീ രംഗങ്ങളിൽ എഐ ഉപയോഗിക്കാനാണ് യുഎസ് സൈന്യം ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *