മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പഞ്ചായത്ത് വിതരണം ചെയ്തത് പുഴുവരിച്ച അരി; പ്രതിഷേധപ്രകടനം നടത്തി ഡിവൈഎഫ്ഐ

മേപ്പാടി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞദിവസം വിതരണം ചെയ്ത ഭക്ഷ്യ കിറ്റിലാണ് കേടായ ഭക്ഷ്യധാന്യങ്ങൾ കണ്ടെത്തിയത്. താൽക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി കുന്നംപറ്റയിലെ ഫ്ലാറ്റിൽ താമസിക്കുന്ന ദുരിതബാധിതർക്കാണ് ദുരനുഭവം ഉണ്ടായത്. പുഴുവരിക്കുന്നതും ദുർഗന്ധം വമിക്കുന്നതുമായ ഭക്ഷ്യവസ്തുക്കളും ഉപയോഗശൂന്യമായ വസ്ത്രങ്ങളുമാണ് പഞ്ചായത്തിൽ നിന്ന് ലഭിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

അതേസമയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ജനപ്രതിനിധികൾക്ക് വിതരണത്തിൽ പങ്കെടുക്കാനായില്ലെന്നും ഉദ്യോഗസ്ഥരാണ് വസ്തുക്കൾ പരിശോധിച്ചത് എന്നുമാണ് പഞ്ചായത്ത് വിശദീകരിക്കുന്നത്. ഇതുവരെ വിതരണം ചെയ്ത ആയിരക്കണക്കിന് കിറ്റുകളിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല എന്നും ഇന്നലെ വിതരണം ചെയ്ത ചില കിറ്റുകളിൽ എന്താണ് സംഭവിച്ചത് എന്നത് പരിശോധിക്കുമെന്നുമാണ് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

സംഭവം വിവാദമായതിന് പിന്നാലെ മേപ്പാടി പഞ്ചായത്തിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധപ്രകടനവുമായി രം​ഗത്തെത്തി. അക്രമാസക്തമായ പ്രതിഷേധത്തിനിടെ പരിക്കേറ്റ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Leave a Reply

Your email address will not be published. Required fields are marked *