‘എനിക്ക് കിട്ടിയതിന്റെ 3 ഇരട്ടിയായിരുന്നു അന്ന് ജ്യോതികയുടെ പ്രതിഫലം’; സൂര്യ

തെന്നിന്ത്യയിലെ പ്രിയ താരജോഡിയാണ് തമിഴ് നടന്‍ സൂര്യയും ഭാര്യ ജ്യോതികയും. ഇരുവരും തമ്മിലുള്ള സ്‌നേഹവും പരസ്പര ബഹുമാനവുമെല്ലാം എല്ലാവര്‍ക്കും മാതൃകയാക്കാന്‍ കഴിയുന്നതാണ്. ഇക്കാര്യം ഊട്ടിയുറപ്പിക്കുകയാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ സൂര്യ പറഞ്ഞ കാര്യങ്ങള്‍. ഒരു കാലത്ത് ജ്യോതിക വാങ്ങിയ പ്രതിഫലം തനിക്ക് ലഭിച്ചിരുന്നതിനേക്കാള്‍ മൂന്നിരട്ടിയാണെന്നാണ് സൂര്യ പറഞ്ഞത്. നായകനെന്ന് സ്വയം വിളിക്കാന്‍ തക്കനിലയിലേക്ക് താന്‍ വളരാന്‍ പിന്നേയും ഒരുപാട് സമയമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. 1999-ലെ പൂവെല്ലാം കേട്ടുപ്പാര്‍ എന്ന റൊമാന്റിക് ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ ഓര്‍മകളാണ് സൂര്യ പങ്കുവെച്ചത്.

‘ഞാനൊരു അഭിനേതാവിന്റെ മകനാണ്. എനിക്ക് തമിഴ് അറിയാം. പക്ഷേ ഞാന്‍ എന്റെ സംഭാഷണം മറന്നു. അഭിനയിക്കേണ്ടത് എങ്ങനെയെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ മൂന്നാമത്തെയോ നാലാമത്തെയോ ചിത്രമായിരുന്നു അത്. അന്ന് ജ്യോതികയോട് എനിക്ക് വളരെയേറെ ബഹുമാനം തോന്നി. ജോലിയോടുള്ള അവളുടെ ആത്മാര്‍ഥത. സംഭാഷണങ്ങളെല്ലാം അവള്‍ക്ക് മനഃപാഠമായിരുന്നു.’ -സൂര്യ പറഞ്ഞു.

‘അവള്‍ വിജയത്തിലേക്ക് കുതിച്ചുയര്‍ന്നു. അഭിനേതാവെന്ന നിലയില്‍ ഞാന്‍ നേരെ നില്‍ക്കാന്‍ തന്നെ അഞ്ച് വര്‍ഷമെടുത്തു. നായകനെന്ന് എന്നെ സ്വയം വിളിക്കാന്‍ പാകത്തിലുള്ള തലത്തിലേക്ക് എത്താന്‍ ഞാന്‍ വീണ്ടും സമയമെടുത്തു. 2003-ലെ കാക്ക കാക്ക എന്ന ചിത്രത്തില്‍ അവള്‍ വാങ്ങിയ പ്രതിഫലം എനിക്ക് ലഭിച്ചതിനേക്കാള്‍ മൂന്നിരട്ടിയായിരുന്നു.’ -സൂര്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *