ഡോ.ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി; സത്യവാചകം ചൊല്ലിക്കൊടുത്ത് പ്രസിഡൻ്റ് അനിരു കുമാര

ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി. കൊളംബോയിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് അനിരു കുമാര ദിസനായകെ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റും പ്രധാനമന്ത്രിയും അടക്കം 22 പേർ അടങ്ങുന്ന മന്ത്രിസഭയാണ് ചുമതലയേറ്റെടുത്തത്. പ്രതിരോധ, ധനകാര്യ വകുപ്പുകൾ പ്രസിഡന്റ് കൈവശം വയ്ക്കും. മന്ത്രിസഭയിൽ മുസ്ലീം പ്രാതിനിധ്യമില്ല. അധികാരത്തിന്റെ പരിധികളും പരിമിതികളും തിരിച്ചറിയണമെന്ന് ആദ്യ മന്ത്രിസഭായോഗത്തിൽ ദിസനായകെ ഉപദേശിച്ചു. 225 അംഗ പാർലമെന്റിൽ 159 സീറ്റ് നേടിയാണ് ഇടതുസഖ്യമായ എൻപിപി അധികാരത്തിലെത്തിയത്. 

Leave a Reply

Your email address will not be published. Required fields are marked *