മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന 51-ാമത് കിഫ്ബി ബോർഡ് യോഗം 743.37 കോടി രൂപയുടെ 32 പദ്ധതികൾക്ക് ധനാനുമതി നൽകി. ഇതോടെ ആകെ 87,378.33 കോടി രൂപയുടെ 1147 പദ്ധതികൾക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നൽകിയത്. നവംബർ ആറിന് നടന്ന എക്സിക്യൂട്ടിവ് യോഗത്തിലേതുള്‍പ്പടെയുള്ളതാണിത്. ഇതു കൂടാതെ നെടുമങ്ങാട് ജില്ലാ ആശുപത്രിയ്കും, കൊട്ടാരക്കര ഐടി പാര്‍ക്കിനും, വ ഴിഞ്ഞം-കൊല്ലം പുനലൂര്‍ സാമ്പത്തിക- വ്യാവസായിക വികസന ഇടനാഴിക്കുള്ള സ്ഥലമേറ്റെടുപ്പ് പദ്ധതിയ്ക്കും, മൈക്രോബയോം, ന്യൂട്രാസ്യൂട്ടിക്കല്‍സ്, സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ്, കാലാവസ്ഥാ വ്യതിയാന പഠനങ്ങള്‍ എന്നിവയില്‍ സെന്റര്‍ ഫോര്‍ എക്സലന്‍സ് സ്ഥാപിക്കുന്നതിനും, കണ്ണൂർ ജില്ലയിലെ മാവിലായിലെ എ.കെ.ജി ഹെറിറ്റേജ് സ്ക്വയര്‍ യാഥാര്‍ഥ്യമാക്കുന്നതിനും, ചിലവന്നൂര്‍ കനാലിന്റെ കനാല്‍ കേന്ദ്രീകൃത വികസനത്തിനും കിഫ്ബിയുടെ 51-ാമത് ബോര്‍ഡ് തത്വത്തില്‍ അംഗീകാരം നല്കി.
ഇന്നലെ നടന്ന ജനറല്‍ ബോര്‍ഡ് യോഗത്തിലും 06/11/2024-ല്‍ നടന്ന എക്സിക്യൂട്ടിവ് യോഗത്തിലുമായി അനുമതി നല്കിയ പദ്ധതികളില്‍ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ റോഡുവികസന പദ്ധതികള്‍ക്കുള്ള സ്ഥലമേറ്റെടുപ്പുള്‍പ്പടെ 335.28 കോടി രൂപയുടെ 11 പദ്ധതികള്‍ക്കും, കോസ്റ്റല്‍ ഷിപ്പിംഗ് & ഇന്ലാന്റഠ്റ് നാവിഗേഷന്‍ വകുപ്പിനു കീഴില്‍ 23.35 കോടി രൂപയുടെ 3 പദ്ധതികള്‍ക്കും ആരോഗ്യ വകുപ്പിന് കീഴില്‍ കിഫ്ബി ധനസഹായം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാകാറായ ഒന്‍പത് ആശുപത്രികള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 30.38 കോടി രൂപയും ജലവിഭവ വകുപ്പിനു കീഴില്‍ 20.51 കോടി രൂപയുടെ 3 പദ്ധതികള്‍ക്കും, തദ്ദേശസ്വയംഭരണ വകുപ്പിനു കിഴിൽ 9.95 കോടി രൂപയുടെ ഒരു പദ്ധതിയ്ക്കും, കായികവകുപ്പിന് കീഴില്‍ 4.39 കോടി രൂപയുടെ ഒരു പദ്ധതിയ്ക്കും, വനം വകുപ്പിന് കീഴില്‍ 67.97 കോടി രൂപയുടെ പദ്ധതിയ്ക്കും ടൂറിസം, വ്യവസായം, ഐടി എന്നീ വകുപ്പുകള്‍ക്ക് കിഴിലായി യഥാക്രമം 29.75 കോടി, 8.91 കോടി, 212.87 കോടി രൂപയുടെ പദ്ധതികള്‍ക്കും ഇക്കഴിഞ്ഞ കിഫ്ബിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി – ജനറല്‍ ബോര്‍ഡ് യോഗങ്ങളില്‍ ധനാനുമതി നല്‍കിയിട്ടുണ്ട്.