കെജിഫ് സ്റ്റുഡിയോ സിനിമാ നിർമാണത്തിലേക്ക്; ‘കുട്ടപ്പന്റെ വോട്ട്’ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു

ഒരുപാട് കാലമായി കുറേയേറെ നല്ല സിനിമകളുടെ പിന്നണിയിൽ പ്രവർത്തിച്ച “കെജിഫ് സ്റ്റുഡിയോ” ആദ്യമായി നിർമിക്കുന്ന സിനിമ അരുൺ നിശ്ചൽ. ടി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു

പ്രശസ്ത താരങ്ങളായ അജു വർഗീസ്, ധ്യാൻശ്രീനിവാസൻ, സൈജുക്കുറുപ്പ്, ജോണി ആന്റണി എന്നിവരുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് ടൈറ്റിൽ അനൗൺസ് ചെയ്തത്.

സമൂഹത്തിൽ ഒറ്റപെട്ടു പോയ കുട്ടപ്പന്റെ പ്രതികാരത്തിന്റെ കഥപറയുന്ന “കുട്ടപ്പന്റെ വോട്ട്”സമൂഹത്തിനോടുള്ള വലിയൊരു ചോദ്യമാണ്കുട്ടപ്പന് കിട്ടിയ ഇൻസൾട്ട് ആണ് അയാളുടെ ഇൻവെസ്റ്റ്‌മെന്റ്…

എറണാകുളത്തും കണ്ണുരുമായി ചിത്രീകരിക്കുന്ന സിനിമ 2025 ഏപ്രിൽ മാസത്തിൽ റിലീസിനൊരുങ്ങും.”കുട്ടപ്പന്റെ വോട്ട് ചായഗ്രഹണം നിർവഹിക്കുന്നത് ഷാൻ ദേവു, ചിത്രസംയോജനം കപിൽ കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, സംഗീത സംവിധാനം സുരേഷ് നന്ദൻ, മേക്കപ്പ് മനോജ്‌ അങ്കമാലി, കോസ്റ്റും സൂര്യ, ആർട്ട്‌ ഡയറക്ടർ കോയ, സ്റ്റിൽസ് ശ്രീനി മഞ്ചേരി, ഡിസൈൻ ശ്രീകുമാർ. എം. എൻ. ലിറിക്‌സ് സുദാംശു,

Leave a Reply

Your email address will not be published. Required fields are marked *