തകർപ്പൻ ജയം ചെറുതാക്കാനും മോശമാക്കി ചിത്രീകരിക്കാനുമുള്ള  പ്രതികരണം ജനങ്ങൾ ചിരിച്ചു തള്ളും; വർഗീയ വിഷലിപ്ത പ്രചരണം ജനങ്ങളെ രോഷാകുലരാക്കി: പി.കെ കുഞ്ഞാലിക്കുട്ടി

പാലക്കാട് മഴവിൽ സഖ്യം എന്ന എംവി ഗോവിന്ദന്‍റെ  പ്രതികരണം വിചിത്രമെന്ന് ലീഗ് നേതാക്കളായ പികെകുഞ്ഞാലിക്കുട്ടിയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു. തകർപ്പൻ ജയം ചെറുതാക്കാനും മോശമാക്കി ചിത്രീകരിക്കാനുമുള്ള  പ്രതികരണം ജനങ്ങൾ ചിരിച്ചു തള്ളും.

പത്രങ്ങളിൽ ഇടതുമുന്നണി നൽകിയ വർഗീയ വിഷലിപ്ത പ്രചരണം ജനങ്ങളെ രോഷാകുലരാക്കി. വർഗീയ പ്രചരണം ജനങ്ങൾ അംഗീകരിക്കില്ല എന്നതിന്‍റെ  തെളിവാണ് ഈ ജനവിധി. പത്രത്തിൽ പരസ്യം കൊടുത്തിട്ട് കാര്യമില്ല എന്ന് മനസ്സിലായി.

പിവി അൻവർ ഉപെതരഞ്ഞെടുപ്പില്‍ ചലനം ഉണ്ടാക്കിയോ എന്നതൊക്കെ പിന്നീട് പരിശോധിച്ച് പറയാം.ചേലക്കരയിൽ ഇടതു മുന്നണി കഷ്ടിച്ച് രക്ഷപ്പെട്ടതാണ്.ഭരണവിരുദ്ധ തരംഗമുണ്ട്.

ചേലക്കരയിൽ ഇടതു മുന്നണിക്ക് കുത്തനെ വോട്ട് കുറഞ്ഞു..ചേലക്കരയിൽ യുഡിഎഫിന് വിജയത്തിൽ എത്താൻ കഴിയാത്തത് പരിശോധിക്കും.ഈ ട്രെൻഡിൽ ചേലക്കരയില്‍ വിജയിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.തകർപ്പൻ ജയം ചെറുതാക്കാനും മോശമാക്കി ചിത്രീകരിക്കാനുമുള്ള  പ്രതികരണം ജനങ്ങൾ ചിരിച്ചു തള്ളും

Leave a Reply

Your email address will not be published. Required fields are marked *