കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന സ്ഥാനക്കയറ്റത്തിൻ്റെ ഭാഗമായി പരിശീലനം ; കണ്ണൂർ കളക്ടർക്ക് പരിശീലനത്തിന് പോകാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ.വിജയന് പരിശീലനത്തിന് പോകാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. ഡിസംബർ 2 മുതൽ 27 വരെയാണ് പരിശീലനം. സംസ്ഥാനത്തെ ആറ് ജില്ലാ കളക്ടർമാർക്കാണ് സ്ഥാനക്കയറ്റത്തിൻ്റെ ഭാഗമായി കേന്ദ്ര സ‍ർക്കാർ പരിശീലനം നൽകുന്നത്. പരിശീലനം കഴിഞ്ഞാൽ അരുൺ കെ വിജയൻ വീണ്ടും കണ്ണൂർ കളക്ടറുടെ സ്ഥാനം ഏറ്റെടുക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *