ഡിസി ബുക്സ് ചെയ്തത് ക്രിമിനല്‍ കുറ്റം; ആത്മകഥ പ്രസിദ്ധീകരിക്കാന്‍ നല്‍കില്ലെന്ന് ഇ പി ജയരാജന്‍

ആത്മകഥയുടെ ഒന്നാം ഭാഗം ഈമാസം അവസാനം പുറത്തിറക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ഡിസിക്ക് നല്‍കില്ല. ഇത്രയും തെറ്റായ നിലപാട് സ്വീകരിച്ചവര്‍ക്ക് തന്നെ ആത്മകഥ പ്രസിദ്ധീകരിക്കാൻ കൊടുക്കുമെന്ന് തോന്നുന്നുണ്ടോയെന്നും ക്രിമിനല്‍ കുറ്റമാണ് അവര്‍ ചെയ്തതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ഇ പി ജയരാജന്റെ കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റ് ജീവിതം’ എന്ന പേരിലുള്ള പുസ്തത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് ആത്മകഥാ ചോര്‍ച്ചയില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും ആരോപിച്ച് ഡിജിപിക്ക് പരാതി നല്‍കി. പുസ്തകത്തിന്റെ പ്രചാരണാര്‍ഥം ഇറക്കിയ എല്ലാ സാമൂഹിക മാധ്യമ പോസ്റ്റുകളും പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഡിസിക്കും വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *