നവീൻ ബാബുവിന്റെ മരണം; വെളിപാട് പോലെ അൻവർ ഇപ്പോൾ എന്തൊക്കെയോ പറയുന്നു, അതിൽ ആത്മാർത്ഥത ഇല്ല: എ വിജയരാഘവൻ

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട പി. വി അൻവറിന്റെ പ്രസ്താവനകൾ മാധ്യമങ്ങളിലെ തലക്കെട്ടുകൾക്ക് വേണ്ടി മാത്രമെന്ന് സിപിഎം നേതാവ് എ വിജയരാഘവൻ. അൻവർ ഇപ്പോൾ പ്രയാസത്തിലാണ്. മാധ്യമങ്ങളിൽ തലക്കെട്ടുകൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്.

നവീൻ ബാബുവിന്റെ മരണം നടന്നിട്ട് മാസങ്ങൾ കഴിഞ്ഞ് വെളിപാട് പോലെ അൻവർ ഇപ്പോൾ എന്തൊക്കെയോ പറയുന്നു. അതിൽ ആത്മാർത്ഥത ഇല്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി ശശിയാണ് ഇതിന് പിന്നിൽ എന്നല്ല പറഞ്ഞുള്ളൂ മുഖ്യമന്ത്രി ആണെന്ന് പറഞ്ഞില്ലാലോ എന്നായിരുന്നു അൻവറിന്റെ ആരോപണങ്ങളിൽ വിജയരാഘവന്റെ മറുപടി.

പല വാതിലുകൾ മുട്ടിയിട്ടും തുറക്കാത്തത്തിൽ, താൻ ഇവിടെ ഉണ്ടെന്ന് അറിയിക്കാനുള്ള ശ്രമമാണ് ഇപ്പോൾ അൻവർ നടത്തുന്നത്. ഡിഎംകെ പ്രവേശനം മുഖ്യമന്ത്രി അട്ടിമറിച്ചുവെന്ന ആൻവറിന്റെ ആരോപണത്തിൽ അൻവറിന് അദ്ദേഹത്തിന്റെ നിലപാട് അറിയിക്കാം. ഞങ്ങൾക്ക് പറയാൻ ഉള്ളത് നേരത്തെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു വിജയരാഘവന്റെ മറുപടി.  

Leave a Reply

Your email address will not be published. Required fields are marked *