കലോത്സവങ്ങളിൽ ‘പ്രതിഫലം വാങ്ങുന്നത് വ്യക്തിപരം; ഞാൻ പ്രതിഫലം വാങ്ങിയിട്ടില്ല: മന്ത്രിയുടെ വിമര്‍ശനത്തിൽ ആശ ശരത്തിന്‍റെ പ്രതികരണം

സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ തുറന്നുപറിച്ചിലിനോട് പ്രതികരിച്ച് നര്‍ത്തകിയും നടിയുമായ ആശാ ശരത്.

പ്രതിഫലം വാങ്ങാതെയാണ് താന്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നൃത്തം ഒരുക്കിയത്. സ്വന്തം ചെലവിലാണ് ദുബൈയില്‍ നിന്നും എത്തിയത്. കുട്ടികള്‍ക്കൊപ്പം നൃത്തവേദി പങ്കിട്ടത് സന്തോഷപൂര്‍വ്വമാണെന്നും ആശാ ശരത് പറഞ്ഞു.

നൃത്താധ്യാപിക കൂടി ആയതിനാല്‍ കുട്ടികള്‍ക്കൊപ്പം വേദിയിലെത്തിയതില്‍ അഭിമാനം. കുട്ടികളെ നൃത്തരൂപം പഠിപ്പിച്ച് അവര്‍ക്കൊപ്പം വേദിയിലെത്തി. 2022 ലെ കലോത്സവത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കവേ കുട്ടികള്‍ക്ക് നല്‍കിയ വാക്കാണ് പാലിച്ചത്.

കുട്ടികള്‍ക്കൊപ്പമായതിനാല്‍ മാത്രമാണ്. പ്രതിഫലം വാങ്ങാതിരുന്നത്. പ്രതിഫലം വാങ്ങുന്നത് വ്യക്തിപരമായ തീരുമാനമാണ്. മറ്റുള്ളവര്‍ പ്രതിഫലം വാങ്ങുന്നതില്‍ അഭിപ്രായം പറയുന്നത് ഉചിതമല്ല’, ആശാ ശരത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *