ദറഇയ അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി

ലോ​ക​വു​മാ​യു​ള്ള സൗ​ദി അ​റേ​ബ്യ​യു​ടെ വ്യാ​പാ​ര​ത്തി​നും സാം​സ്​​കാ​രി​ക കൈ​മാ​റ്റ​ത്തി​നും അ​ടി​സ്ഥാ​ന​മി​ട്ട​ത്​ ആ​ദ്യ രാ​ജ്യ ത​ല​സ്ഥാ​ന​മാ​യി​രു​ന്ന ദ​റ​ഇ​യ ആ​ണെ​ന്ന്​ സൗ​ദി ഭ​ര​ണാ​ധി​കാ​രി​ സ​ൽ​മാ​ൻ രാ​ജാ​വി​​ന്‍റെ പ്ര​ത്യേ​ക ഉ​പ​ദേ​ഷ്​​ടാ​വും കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ അ​മീ​ർ ഫൈ​സ​ൽ ബി​ൻ സ​ൽ​മാ​ൻ പ​റ​ഞ്ഞു.

ദ​റ​ഇ​യ അ​ന്താ​രാ​ഷ്​​ട്ര ഫോ​റ​ത്തി​​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സൗ​ദി രാ​ഷ്​​ട്ര​ത്തി​​ന്‍റെ ആ​വി​ർ​ഭാ​വ​ത്തി​ൽ ദ​റ​ഇ​യ എ​ന്ന പ​ഴ​യ ന​ഗ​ര​ത്തി​ന്​ നി​ർ​ണാ​യ​ക പ​ങ്കാ​ണു​ണ്ടാ​യി​രു​ന്ന​ത്. ദ​റ​ഇ​യ അ​ന്താ​രാ​ഷ്​​ട്ര ഫോ​റം ഭൂ​ത​കാ​ല​ത്തെ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ൽ ഒ​തു​ങ്ങു​ന്നി​ല്ല. മ​റി​ച്ച് വ​ർ​ത്ത​മാ​ന​കാ​ല​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലും ഭാ​വി​യെ മു​ൻ​കൂ​ട്ടി​ക്കാ​ണു​ന്ന​തി​ലും ദ​റ​ഇ​യ​യു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് വെ​ളി​ച്ചം വീ​ശാ​നും ഫോ​റം ശ്ര​മി​ക്കു​ന്നു.

സ​ഞ്ചാ​ര​വ​ർ​ത്ത​ക​ക്കൂ​ട്ട​ങ്ങ​ൾ (കാ​ര​വ​ൻ റൂ​ട്ടു​ക​ൾ) സം​ഗ​മി​ക്കു​ക​യും സം​സ്​​കാ​ര​ങ്ങ​ൾ കൂ​ടി​ച്ചേ​രു​ക​യും ചെ​യ്യു​ന്ന വ്യാ​പാ​ര പാ​ത​ക​ളു​ടെ ഹൃ​ദ​യ​മി​ടി​പ്പാ​യി ദ​റ​ഇ​യ മാ​റി​യി​രു​ന്നെ​ന്നും അ​മീ​ർ ഫൈ​സ​ൽ ബി​ൻ സ​ൽ​മാ​ൻ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *