നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയും സംവിധായകനുമായ പി ബാലചന്ദ്രകുമാർ അന്തരിച്ചു. വൃക്ക – ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം.
ദിലീപിനെതിരായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് നടിയെ ആക്രമിച്ച കേസിൽ നിർണായകമായത്. ദിലീപിന്റെ ഉറ്റസുഹൃത്തായിരുന്നു ബാലചന്ദ്രകുമാർ. ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ എട്ടാം പ്രതി ദിലീപിനെ പാടേ കുഴപ്പത്തിലാക്കി.
ദിലീപിനെതിരെ ആദ്യം ബലാത്സംഗക്കേസായിരുന്നു ചുമത്തിയിരുന്നത്. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെ ദിലീപിന്റെ വീട്ടിൽ കണ്ടിരുന്നുവെന്നും, നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടുവെന്നും, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നൊക്കെ ബാലചന്ദ്രകുമാർ മൊഴി നൽകി. ഇതോടെയാണ് ദീലിപിനെതിരെ വധഗൂഢാലോചനയും തെളിവു നശിപ്പിക്കൽ വകുപ്പും ചുമത്തിയത്.