ട്രാന്‍സലേറ്റര്‍ ഫീച്ചറുമായി എത്തുകയാണ് വാട്‌സ്ആപ്പ്; വാട്‌സ്ആപ്പ് സന്ദേശം ഇനി സ്വന്തം ഭാഷയിലേക്ക് മാറ്റാം

ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. പലപ്പോഴും വാട്‌സ്ആപ്പില്‍ വരുന്ന ഇംഗ്ലീഷ് മെസേജുകള്‍ നിങ്ങളെ കുഴയ്ക്കാഖുണ്ടെങ്കില്‍ ഇനി അത്തരത്തില്‍ ഒന്ന് സംഭവിക്കില്ലെന്ന് വാട്‌സ്ആപ്പ് പറയുന്നു. നിങ്ങളിലേക്ക് എത്തുന്ന മെസേജ് സ്വന്തം ഭാഷയിലേക്ക് ഇനി തര്‍ജ്ജമ ചെയ്യാം.

ഉപയോക്താക്കള്‍ക്കായി അത്യുഗ്രന്‍ ട്രാസ്ലേറ്റര്‍ ഫീച്ചറുമായി ആണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. വാട്സ്ആപ്പില്‍ എത്തുന്ന സന്ദേശങ്ങള്‍ ഉപയോക്താവിന് സ്വന്തം ഭാഷയില്‍ വായിക്കാന്‍ സാധിക്കും എന്നാണ് ഈ ഫിച്ചറിലൂടെ വാട്‌സ്ആപ്പ് പറയുന്നത്. പുത്തന്‍ ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷണഘട്ടത്തിലാണ് അവതരിപ്പിക്കുന്നത്.

വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം സന്ദേശങ്ങള്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിയും. എന്നാല്‍ ഇത്തരം ഒരു ഉപയോഗം ഉപയോക്താവിന്റെ ആവശ്യാനുസരണം മാത്രമെ നടക്കൂ. അതായത് ഈ ഫീച്ചര്‍ ഉപയോക്താവിന്റെ ആവശ്യ സമയത്ത് മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു എന്നും പറയുന്നു.

വാട്സ്ആപ്പ് വിവര്‍ത്തനങ്ങള്‍ ഓഫ്‌ലൈനില്‍ പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സന്ദേശങ്ങളുടെ വിവര്‍ത്തനങ്ങള്‍ ലഭിക്കുന്നതിന് ഭാഷാ പായ്ക്ക് മുന്‍കൂട്ടി ഡൗണ്‍ലോഡ് ചെയ്യാം. ഇന്റര്‍നെറ്റ് ലഭ്യമല്ലെങ്കിലും ഫീച്ചര്‍ പ്രവര്‍ത്തിക്കാന്‍ ഇത് സഹായിക്കും.

എന്നാല്‍ മുന്‍കൂട്ടി ഡൗണ്‍ലോഡ് ചെയ്ത ഡാറ്റ ഉപയോഗിക്കുമ്പോള്‍ വിവര്‍ത്തനങ്ങള്‍ ഓഫ്‌ലൈനില്‍ നടക്കുന്നതിനാല്‍ ചില പിശകുകളോ കൃത്യതകുറവോ വന്നേക്കാം. ഫീച്ചര്‍ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. എല്ലാ ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാകാന്‍ കുറച്ച് സമയം എടുത്തേക്കും. ഓട്ടോമേറ്റഡ് ട്രാന്‍സ്ലേറ്റര്‍ ടൂളില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നതും വാട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. ഫീച്ചര്‍ ലഭ്യമാകുന്നതോടെ ഏത് ഭാഷയിലുള്ള സന്ദേശങ്ങളും അനായാസം വിവര്‍ത്തനം ചെയ്ത് ഉപയോക്താക്കള്‍ക്ക് സ്വന്തം ഭാഷയിലേക്ക് മാറ്റാം.

Leave a Reply

Your email address will not be published. Required fields are marked *