പുനരുപയോഗ സാധ്യമായ ബാഗുകൾക്ക് നിറം പകർന്ന് ഗിന്നസ് റെക്കോഡ് നേടി

പതിനായിരത്തി മുന്നൂറ്റി നാൽപത്തി ആറ് വിദ്യാർത്ഥികൾ ഇന്ത്യാ ഇൻ്റർ നാഷനൽ അങ്കണത്തിൽ ഒരുമിച്ച് പുനരുപയോഗ സാധ്യമായ ബാഗുകളിൽ വൈവിധ്യമാർന്ന കലാവിഷ്കാരങ്ങളിലൂടെ പുതിയ ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കി.

ഷാർജ മുവൈല ഇന്ത്യാ ഇൻ്റർനാഷനൽ സ്ക്കൂൾ ക്യാമ്പസാണ് പെയ്സ് എജ്യുക്കേഷൻ ഗ്രൂപ്പിൻ്റെ എട്ടാം ഗിന്നസ് റെക്കോർഡ് നേട്ടത്തിന് വേദിയായത്. ക്രിയാത്മകതയുടെയും സുസ്ഥിരതയുടെയും പാരിസ്ഥിതികാവബോധത്തിൻ്റെയും പ്രഖ്യാപനമായിരുന്നു ഈ ഗിന്നസ് ശ്രമം. ഇന്ത്യാ ഇൻ്റർ നാഷനൽ സ്ക്കൂൾ ഷാർജ, ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ ഷാർജ, പെയ്സ് ഇൻ്റർനാഷനൽ സ്ക്കൂൾ ഷാർജ ഡി പി എസ് സ്കൂൾ അജ്മാൻ, പെയ്സ് ബ്രിട്ടിഷ് സ്ക്കൂൾ ഷാർജ എന്നീ പെയ്സ് ഗ്രൂപ്പ് കലാലയങ്ങളിലെ വിദ്യാർത്ഥികളാണ് ഗിന്നസ് നേട്ടം കൈവരിച്ചത്.

കൂടുതൽ വിദ്യാർത്ഥികൾ ഒന്നിച്ചിരുന്ന്, ഏറ്റവും കൂടുതൽ ചിത്രങ്ങളൊരുക്കിയാണ് പേസ് എഡ്യൂക്കേഷൻ ഗ്രൂപ്പ് വിദ്യാർത്ഥികൾ ഈ ഗിന്നസ് നേട്ടം.സ്വന്തമാക്കിയത് . പതിനായിരത്തിലധികം വിദ്യാർത്ഥികൾ അവരുടെ ഇഷ്ടനിറത്തിൽ തുണിസഞ്ചിയിൽ ചിത്രങ്ങളൊരുക്കിയാണ് പുതിയ റെക്കോർഡിന് ഉടമകളായത് .

ഇമാറാതിൻ്റെ സുസ്ഥിരതാ മുന്നേറ്റത്തിന് കരുത്ത് പകരുക എന്ന ഉദ്ദേശ്യത്തോടെയാണ് പതിനായിരത്തിലധികം വിദ്യാർത്ഥികൾ അണിനിരന്ന് തുണി സഞ്ചിയിൽ ചായം തേച്ച് വർണവിസ്മയമൊരുക്കിയാണ് പെയ്സ് ഐഡ്യംക്കേഷൻ ഇത്തവണ ഗിന്നസിൽ ഇടം നേടിയത്. യു.എ.ഇ.യുടെ സ്നേഹസമ്പന്നരും ക്രാന്തദർശികളുമായ നേതാക്കളോടുള്ള നന്ദിയും കടപ്പാടും പ്രകടമാക്കി കൊണ്ടാണ് ഇമറാത്തിന്റെ അമ്പത്തിമൂന്നാം ദേശീയ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ കാമ്പസിൽ , ഷാർജയിലെ പെയ്സ് സ്കൂളുകളിലെ വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള പതിനായിരത്തിലധികം വിദ്യാർത്ഥികൾ ഒന്നിച്ചണിനിരന്ന് റെക്കോർഡ് സ്വന്തമാക്കിയത്

ഇമറാത്തിന്റെ പ്രതീകങ്ങളായബോട്ട് 4882 വിദ്യാർത്ഥികൾ (2017), ദെല്ല 5403 വിദ്യാർത്ഥികൾ നിശ്ചല ദൃശ്യം, 2018, 5445 വിദ്യാർത്ഥികൾ അണിനിരന്നുള്ള ട്രാൻസ്ഫോമിങ്ങ് ഇമേജ്(2018)  11443 വിദ്യാർത്ഥികൾ, സ്പേസ് റോക്കറ്റ് (2019), ഓൺലൈനിൽ യു എ ഇ പതാക വീശൽ 2020, കൈപ്പത്തികൊണ്ട് യു എ ഇ പതാക യുടെ ചുമർ ചിത്രം. 2021, നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്തം എന്ന വിഷയത്തിൽ 6097 വിദ്യാർത്ഥികൾ അണിനിരന്ന ഏറ്റവും വലിയ മനുഷ്യ ഭൂഗോളം 2023 എന്നീ ഏഴ് ഗിന്നസ് റെക്കോർഡുകൾക്ക് ശേഷം, പെയ്സ് എഡ്യുക്കേഷൻ ഗ്രൂപ്പിൻ്റെ എട്ടാമത്തെ ഗിന്നസ് നേട്ടമാണിത്. പെയ്സ് ഗ്രൂപ്പ് അസിസ്റ്റൻ്റ് ഡയരക്ടർ സഫാ അസദ് , ഇന്ത്യാ ഇൻ്റർ നാഷനൽ സ്ക്കൂൾ വൈസ് പ്രിൻസിപ്പാൽ ഷിഫാനാ മുഈസ് എന്നിവറുടെ നേതൃത്വത്തിലാണ് ഈ ഗിന്നസ് നേട്ടങ്ങളെല്ലാം.

ലോകത്തിലെ ഏറ്റവും പ്രസിദ്ധവും ജനകീയവുമായ ഗിന്നസ് റെക്കോർഡുകളിലൂടെ, കഠിനാധ്വാനത്തിന് തയ്യാറെങ്കിൽ ലോകത്ത് അസാധ്യമായി ഒന്നുമില്ലെന്നുള്ള വലിയ സന്ദേശമാണ് , പേസ്‌ ഗ്രൂപ്പ് വിദ്യാർത്ഥികൾ ലോകത്തിന് പകർന്ന് നൽകുന്നത്. കൂട്ടായ പരിശ്രമമുണ്ടെങ്കിൽ പൊതുവായ ലക്ഷ്യങ്ങൾ എളുപ്പം കരഗതമാക്കാമെന്നുള്ള ആത്മവിശ്വാസം ഭാവിതലമുറയിൽ സൃഷ്ടിച്ചെടുക്കുകയാണ് പെയ്സ് എഡ്യൂക്കേഷൻ ഗ്രൂപ്പ്

നമ്മുടെ മണ്ണും വിണ്ണും വായുവും ജലാശയങ്ങളും പൊതുനിരത്തുകളും പ്ലാസ്റ്റിക് മുക്തവും പരിസ്ഥി സൗഹൃദവുമായ ഒരു നല്ല ഭാവി പ്രത്യാശിച്ച് കൊണ്ടാണ്,തുണി സഞ്ചി ജനകീയ വൽക്കരിച് പ്ലാസ്റ്റിക്കിൻ്റെ മായാവലയത്തിൽ നിന്നും ഭാവിതലമുറയെ മോചിപ്പിക്കണമെന്ന ചിന്തയുമാണ് ഇത്തരമൊരാശയത്തിലൂടെ സ്ക്കൂൾ പ്രത്യാശിക്കുന്നത്. ലോകം നേരിടുന്ന ഏറ്റവും മാരകമായ പ്രശ്നമാണ് ക്യാരിബാഗ് സംസ്കാരം. ഭാരക്കുറവും വിലക്കുറവും ക്യാരി ബാഗുകളുടെ അമിതോപയോഗത്തിന് കാരണമാണ് , ഉപയോഗശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന , പരിസര മലിനീകരണത്തിന് നിമിത്തമാവുന്ന, തൻമൂലം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്ന, സാംക്രമിക രോഗങ്ങളുടെ വ്യാപനത്തിന് സാധ്യതയുള്ള ഈ പ്ളാസ്റ്റിക് മാലിന്യങ്ങൾക്കെതിരിലുള്ള ശക്തമായ പോരാട്ടവും ബോധവൽക്കരണവുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *