‘ഒരു മികച്ച എഴുത്തുകാരനെയാണ് നഷ്ടമായത്’: എംടിയെ ഓർമിച്ച് കമലഹാസൻ

എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ കുറിപ്പ് പങ്കുവച്ച് നടൻ കമലഹാസൻ. തന്നെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ‘കന്യാകുമാരി’ എന്ന സിനിമയിൽ തുടങ്ങിയ സൗഹൃദം ഏറ്റവും ഒടുവിൽ എംടിയുടെ കഥകളെ ആസ്പദമാക്കി പുറത്തിറങ്ങിയ ആന്തോളജി സിനിമ ‘മനോരഥങ്ങൾ’ വരെ തുടർന്നുവെന്ന് കമലഹാസൻ കുറിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടന്റെ പ്രതികരണം. തമിഴിലാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്.

‘ഒരു മികച്ച എഴുത്തുകാരനെയാണ് നഷ്ടമായത്. മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തയാണ് എംടി. മലയാള സിനിമാ ലോകത്തിന് എന്നെ പരിചയപ്പെടുത്തിയ ‘കന്യാകുമാരി’ എന്ന സിനിമയുടെ സൃഷ്ടാവ് എന്ന നിലയിൽ അദ്ദേഹവുമായുള്ള എന്റെ സൗഹൃദം തുടങ്ങിയത്. അത് ഇപ്പോൾ അൻപത് വയസ് തികഞ്ഞിരിക്കുന്നു. ഏറ്റവും ഒടുവിൽ ‘മനോരഥങ്ങൾ’ വരെ ആ സൗഹൃദം തുടർന്നു. മലയാള സാഹിത്യ ലോകത്തിന് മികച്ച നോവലുകൾ സമ്മാനിച്ച അദ്ദേഹം മികച്ച തിരക്കഥാകൃത്ത് കൂടിയാണ്.

പത്രപ്രവർത്തന മേഖലയിൽ ആഴത്തിലുള്ള മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ മരണം വേദനയുണ്ടാക്കുന്നു. എഴുത്തിൽ സാദ്ധ്യമായ എല്ലാ രൂപങ്ങൾക്കും അതിന്റെതായ തനിമയോടെ പൂർണത നൽകിയ എഴുത്തുകാരന്റെ മനസ് വിരമിച്ചിരിക്കുന്നു. ഇത് വലിയ നഷ്ടമാണ്. തെന്നിന്ത്യൻ സാഹിത്യ വായനക്കാരെയും കാലാ ആരാധകരെയും ഇത് തീവ്രദുഃഖത്തിലാക്കും. ഈ മഹാനായ എഴുത്തുകാരന് എന്റെ ആദരാഞ്ജലികൾ’,- കമലഹാസൻ കുറിച്ചു.

kamalhasan about mt vasudevan nair

Leave a Reply

Your email address will not be published. Required fields are marked *