കുമാരനാശാന്റെ 100-ാം ചരമവാർഷികം ആചരിച്ചു

ലൈബ്രറി കൗൺസിൽ തിരുവള്ളൂർ മേഖലാസമിതിയുടെയും പെൻഷനേഴ്സ് യൂണിയൻ തോടന്നൂർ ബ്ലോക്ക് സാംസ്കാരികവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ കോട്ടപ്പള്ളിയിൽ കുമാരനാശാന്റെ നൂറാം ചരമവാർഷികം ആചരിച്ചു.

സാഹിത്യനിരൂപകനും പ്രഭാഷകനുമായ കെ.വി. സജയ് ‘ആശാൻ കവിതയും മലയാളിയും’ എന്ന വിഷയമവതരിപ്പിച്ച് അനുസ്മരണപ്രഭാഷണം നടത്തി. തിരുവള്ളൂർ മേഖലാ കൺവീനർ കെ.കെ. പ്രഭാകരൻ അധ്യക്ഷതവഹിച്ചു.

ലൈബ്രറി കൗൺസിൽ വടകര താലൂക്ക് സെക്രട്ടറി എം. ജനാർദനൻ, കെ.എസ്.എസ്.പി.യു. തോടന്നൂർ സാംസ്കാരികവേദിയിൽ വൈസ് പ്രസിഡന്റ് പി.പി. കുട്ടികൃഷ്ണൻ, മേലത്ത് സുധാകരൻ, ടി.എച്ച്. ശ്രീധരൻ എന്നിവർ സംസാരിച്ചു. കവിയരങ്ങിൽ ആർ.കെ. ശിശിര, രജിത്ത് ആയഞ്ചേരി, സഹദേവൻ, ഹരീഷ് പഞ്ചമി, കെ.കെ. പ്രഭാകരൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *