പുതുവത്സര അവധി ദിനത്തിൽ പൊതുഗതാഗത ബസുകൾ, ദുബൈ മെട്രോ, ട്രാം, കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ, പെയ്ഡ് പാർക്കിങ് മേഖലകൾ, വെഹിക്കിൾ ടെക്നിക്കൽ സെന്റർ തുടങ്ങിയവയുടെ സേവന സമയങ്ങൾ പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ).
പുതുവത്സര ദിനമായ ജനുവരി ഒന്ന് ബുധനാഴ്ച എമിറേറ്റിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾക്ക് അവധിയായിരിക്കും.
ദുബൈ മെട്രോ
ഡിസംബർ 31 ചൊവ്വാഴ്ച പുലർച്ച അഞ്ചിന് ആരംഭിക്കുന്ന സർവിസ് രാത്രി 11.59ന് അവസാനിക്കും. തുടർന്ന് ബുധനാഴ്ച അർധ രാത്രി 12ന് ആരംഭിച്ച് പിറ്റേന്ന് പുലർച്ച ഒരു മണിക്ക് അവസാനിക്കും.
ദുബൈ ട്രാം
ചൊവ്വാഴ്ച പുലർച്ച ആറിന് സർവിസ് ആരംഭിച്ച് രാത്രി 11.59ന് അവസാനിക്കും. ബുധനാഴ്ച അർധരാത്രി 12ന് ആരംഭിച്ച് പിറ്റേന്ന് രാത്രി ഒരു മണി വരെ.
ആർ.ടി.എ ബസ്
റൂട്ട് ഇ100: അൽ ഖുബൈബ ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന റൂട്ട് ഇ100 ബസ് ഡിസംബർ 31 മുതൽ ജനുവരി ഒന്നുവരെ സർവിസ് നിർത്തും. അബൂദബിക്ക് പോകേണ്ടവർ പകരം ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് റൂട്ട് ഇ101 ഉപയോഗിക്കണം.
റൂട്ട് ഇ102: അൽ ജാഫിലിയ ബസ് സ്റ്റേഷനിൽ നിന്നുള്ള ഇ102 ബസ് സർവിസ് ഡിസംബർ 31 മുതൽ ജനുവരി ഒന്നുവരെ ഉണ്ടാവില്ല. ഷാബിയ മുസ്സഫയിലേക്ക് പോകുന്നവർ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ ഇതേ റൂട്ടിലുള്ള ബസ് ഉപയോഗിക്കണം