ചെന്നൈ അണ്ണാനഗർ പോക്സോ കേസ് ; വനിത പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ

തമിഴ്നാട്ടിൽ കോളിളക്കം ഉണ്ടാക്കിയ ചെന്നൈ അണ്ണാ നഗർ പോക്സോ കേസിൽ വനിത പൊലീസ് ഇൻസ്‌പെക്ടർ അറസ്റ്റിൽ ആയി. അണ്ണാ നഗർ വനിത പൊലീസ് സ്റ്റേഷനിൽ ഇൻസ്‌പെക്ടർ ആയിരുന്ന രാജി ആണ്‌ അറസ്റ്റിലായത്. സുപ്രീം കോടതി നിയോഗിച്ച വനിത ഐപിഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക സംഘം ആണ് രാജിയെയും എഐഎഡിഎംകെ പ്രവർത്തകനായ സുധാകറിനെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിൽ 10 വയസ്സുകാരി ബലാത്സംഗം ചെയപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്.

കേസിൽ ഒത്തുതീർപ്പിന് വഴങ്ങാത്തതിന്റെ പേരിൽ കുട്ടിയുടെ അമ്മയെയും അച്ഛനെയും രാജി മർദിച്ചിരുന്നു. പൊലീസ് സ്റ്റേഷനിൽ പ്രതിയുടെ സാനിദ്ധ്യത്തിൽ ആയിരുന്നു മർദനം. പെൺകുട്ടി അയൽക്കാരനായ പ്രതിയുടെ പേര് കൃത്യമായി പറഞ്ഞിട്ടും അയാളെ അറസ്റ്റ് ചെയ്യാതെ കുട്ടിയുടെ ബന്ധുവായ പതിനാലുകാരനെ അറസ്റ്റ് ചെയ്തതും വിവാദമായിരുന്നു. ഒടുവിൽ 10 ദിവസത്തിന് ശേഷമാണ് പ്രതി സതീഷ് അറസ്റ്റിലായത്. സതീഷിനെ സഹായിച്ചതിന്റെ പേരിലാണ് എഐഎഡിഎംകെ പ്രവർത്തകൻ ആയ സുധാകറിനെ അറസ്റ്റ് ചെയ്‌തത് എന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. 

Leave a Reply

Your email address will not be published. Required fields are marked *