നന്നായി ഒരുങ്ങി നടക്കാൻ ഇഷ്ടപ്പെടുന്നയാളാണ് താൻ; പരിപാടികൾക്ക് പോകുമ്പോൾ ശ്രദ്ധിക്കുന്ന രണ്ട് കാര്യങ്ങളുണ്ട്; വെളിപ്പെടുത്തി ഹണി റോസ്

നന്നായി ഒരുങ്ങി നടക്കാൻ ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് നടി ഹണി റോസ്. കംഫർട്ടാണെന്നും കോൺഫിഡന്റാണെന്നും തോന്നുന്ന വസ്ത്രങ്ങൾ ഇടാറുണ്ടെന്ന് നടി വ്യക്തമാക്കി. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

‘ഒരു ചടങ്ങിലേക്ക് ക്ഷണിക്കുകയെന്ന് പറഞ്ഞാൽ വലിയൊരു അനുഗ്രഹമായിട്ടാണ് ഞാൻ കാണുന്നത്. ആളുകളെ കാണുമ്പോൾ പ്രത്യേക സന്തോഷമാണ്. നമ്മളെ കാണാൻ വേണ്ടി, ഏറ്റവും തിരക്കുള്ള സമയത്ത്, അതെല്ലാം മാറ്റിവച്ചാണ് അവർ വന്നുനിൽക്കുന്നത്. എനിക്കും അവർക്കും അവിടെ ഒരേ പ്രാധാന്യമാണ്. നമ്മളെ കാണാൻ അവർ താത്പര്യം കാണിക്കുന്നു.

ചിലപ്പോൾ ഭീകര വെയിലത്ത് അല്ലെങ്കിൽ മഴയത്തായിരിക്കും അവർ വന്നുനിൽക്കുന്നത്. അതൊരു മാജിക്കൽ അവസ്ഥയാണ്. ഞാൻ എത്ര നേരം വേണമെങ്കിലും നിന്ന് സെൽഫിയൊക്കെ കൊടുത്താണ് പോകാറ്. എനിക്കതൊക്കെ ഇഷ്ടമാണ്.’- ഹണി റോസ് വ്യക്തമാക്കി.

പരിപാടികൾക്ക് പോകുമ്പോൾ താൻ ശ്രദ്ധിക്കുന്ന രണ്ട് കാര്യങ്ങളെക്കുറിച്ചും ഹണി റോസ് വെളിപ്പെടുത്തി. ‘കംഫർട്ടാണ് മെയിനായിട്ട് ഫോക്കസ് ചെയ്യുന്നത്. രണ്ടാമത്തെ കാര്യം ആ ഒരു പരിപാടി എന്താണെന്ന് മനസിലാക്കി അതിനനുസരിച്ചുള്ള വസ്ത്രം തിരഞ്ഞെടുക്കാൻ നോക്കാറുണ്ടെന്നതാണ്.

എല്ലാവരുടെയും സ്‌റ്റൈൽ ശ്രദ്ധിക്കാറുണ്ട്. നമ്മളെ എങ്ങനെ കോൺഫിഡന്റായി പ്രസന്റ് ചെയ്യുമെന്നതാണ് എല്ലാറ്റിന്റെയും ഭംഗി. നല്ല രസമായി ഒരുങ്ങിയാലും പ്രസന്റ് ചെയ്യുന്ന രീതിയിൽ ഒരു കോൺഫിഡൻസ് ഇല്ലെങ്കിൽ ബാക്കിയൊന്നിലും സൗന്ദര്യം കാണില്ല.’ ഹണി റോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *