വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. അടിയന്തര ധന സഹായമായി പ്രഖ്യാപിച്ച 5 ലക്ഷം രൂപ കുടുംബത്തിന് ഇന്നലെ കൈമാറിയിരുന്നു.
ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസും എസ്ഡിപിഐയും മാനന്തവാടി നഗരസഭ പരിധിയിൽ പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. കടുവയെ വെടിവെക്കുന്നതിന് അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് വയനാട്ടിലെത്തും.
തെരച്ചിലിനായി തെർമൽ ഡ്രോണും എത്തിക്കും. വനം വകുപ്പിന്റെയും ആര്‍ആര്‍ടി അംഗങ്ങളുടെയും പരിശോധന സ്ഥലത്ത് നടന്നുവരികയാണ്. കടുവക്കായി പ്രദേശത്ത് ഒരു കൂടും സ്ഥാപിച്ചിട്ടുണ്ട്.