ദുബൈ മുനിസിപ്പാലിറ്റിയുടെ റമാദാൻ സൂഖ് ഇന്ന് മുതൽ

മു​നി​സി​പ്പാ​ലി​റ്റി ഒ​രു​ക്കു​ന്ന റ​മ​ദാ​ൻ സൂ​ഖി​ന്‍റെ മൂ​ന്നാം സീ​സ​ൺ ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കും. ദേ​ര ഗ്രാ​ൻ​ഡ്​ സൂ​ഖി​യി​ലെ ഓ​ൾ​ഡ്​ മു​നി​സി​പ്പാ​ലി​റ്റി സ്​​ട്രീ​റ്റ്​ സ്ക്വ​യ​റി​ലാ​ണ്​ സൂ​ഖ്​ പ്ര​വ​ർ​ത്തി​ക്കു​ക. ഫെ​ബ്രു​വ​രി 22 വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന സൂ​ഖി​ൽ, പ​ര​മ്പ​രാ​ഗ​ത റ​മ​ദാ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ആ​ക​ർ​ഷ​ക​മാ​യ ശേ​ഖ​ര​മു​ണ്ടാ​കും. വ്ര​ത​മാ​സ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ സൂ​ഖ്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക്​ പ​ര​മ്പ​രാ​ഗ​ത മാ​ർ​ക്ക​റ്റ്​ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള അ​വ​സ​ര​വു​മാ​ണ്​ ഒ​രു​ങ്ങു​ന്ന​ത്. രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ്​ സൂ​ഖി​ന്‍റെ പ്ര​വ​ർ​ത്ത​ന സ​മ​യം.മാ​ർ​ക്ക​റ്റി​ൽ വി​വി​ധ വി​നോ​ദ, ടൂ​റി​സം, വാ​ണി​ജ്യ പ​രി​പാ​ടി​ക​ളും ഒ​രു​ക്കും.

സൂ​ഖി​ലെ പ​രി​പാ​ടി​ക​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും വി​നോ​ദ​സ​ഞ്ചാ​രി​ക​ളും സ​ന്ദ​ർ​ശ​ക​രും അ​ട​ക്ക​മു​ള്ള സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​ർ​ക്ക്​ ഉ​പ​കാ​ര​പ്പെ​ടു​ന്ന​താ​യി​രി​ക്കും. കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും സാം​സ്​​കാ​രി​ക, പൈ​തൃ​ക വ​സ്തു​ക്ക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും അ​നു​യോ​ജ്യ​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളും മാ​ർ​ക്ക​റ്റി​ൽ നി​റ​യും.

ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള ദേ​ര സൂ​ഖി​ന്‍റെ ചെ​റു രൂ​പ​വും മാ​ർ​ക്ക​റ്റി​ൽ ഒ​രു​ക്കും. ഇ​വി​ടെ റ​മ​ദാ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ത​ദ്ദേ​ശീ​യ ച​ട​ങ്ങാ​യ ‘ഹ​ഖ്​ അ​ൽ ലൈ​ല’​ക്ക്​ ആ​വ​ശ്യ​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളും വി​ൽ​പ​ന​ക്കു​ണ്ടാ​കും. ദീ​ർ​ഘ​കാ​ല​മാ​യി ക​ച്ച​വ​ട രം​ഗ​ത്തു​ള്ള​വ​രാ​ണ്​ ഈ ​ഉ​ൽ​പ​ന്ന​ങ്ങ​ൾ സൂ​ഖി​ൽ എ​ത്തി​ക്കു​ക.

ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ, വ്യ​ക്തി​ഗ​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ വി​ൽ​പ​ന​ക്കെ​ത്തു​ന്ന സൂ​ഖി​ൽ, ത​ത്സ​മ​യ വി​നോ​ദ​ങ്ങ​ളും വ​ർ​ക്​​ഷോ​പ്പു​ക​ളും കു​ട്ടി​ക​ൾ​ക്കു​ള്ള ആ​ക്ടി​വി​റ്റി​ക​ളും ഒ​രു​ക്കും. എ​മി​റേ​റ്റി​ൽ റ​മ​ദാ​ന്​ മു​ന്നോ​ടി​യാ​യി ഒ​രു​ക്കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ​ര​മ്പ​രാ​ഗ​ത പ​ദ്ധ​തി​യാ​ണ്​ റ​മ​ദാ​ൻ സൂ​ഖെ​ന്ന്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി പൈ​തൃ​ക-​പു​രാ​വ​സ്തു വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ ആ​സിം അ​ൽ ഖാ​സിം പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *