വഖഫ് നിയമ ഭേദഗതി ബില്ലിന് സംയുക്ത പാർലമെന്ററി സമിതിയുടെ അംഗീകാരം. പ്രതിപക്ഷ ഭേദഗതികൾ തള്ളി. ബില്ലിനെ അനുകൂലിച്ച് 16 എംപിമാർ നിലപാടെടുത്തു. 10 പേർ എതിർത്തു. ചെയർമാൻ ചർച്ചക്ക് തയ്യാറാകാതെ അന്തിമ റിപ്പോർട്ട് തയ്യാറാക്കിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഭരണപക്ഷം നിർദേശിച്ച ഭേദഗതികൾ ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കുമെന്ന് ചെയര്മാന് ജഗദാംബിക പാൽ വഖഫ് നിയമ ഭേദഗതിയില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്തിമ യോഗത്തിലും പ്രതിപക്ഷ ബഹളം. ചര്‍ച്ചയ്ക്ക് തയ്യാറാകാതെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നു എന്ന് ആരോപണം. ചില വ്യവസ്ഥകളിൽ മാറ്റം വേണമെന്ന് എൻഡിഎ സഖ്യ കക്ഷികളായ ജെഡിയുവും തെലുങ്ക് ദേശം പാർട്ടിയും. ബജറ്റ് സമ്മേളനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന നിലപാടിൽ ഉറച്ച് ചെയര്മാന് ജഗദാംബിക പാൽ.
വഖഫ് നിയമ ഭേദഗതിക്ക് അംഗീകാരം നൽകി സംയുക്ത പാർലമെൻ്ററി സമിതി ; പ്രതിപക്ഷേ ഭേദഗതികൾ തള്ളി
