ശ്രീലങ്കൻ നാവികസേന വെടിവച്ച ശേഷം അറസ്റ്റ് ചെയ്ത 13 മത്സ്യത്തൊഴിലാളികളിൽ 6 പേർ മോചിതരായി; 5 പേർ ചികിത്സയിൽ

 ശ്രീലങ്കൻ നാവികസേന വെടിയുതിർത്ത ശേഷം അറസ്റ്റ് ചെയ്ത കാരയ്ക്കലിലെ 13 മത്സ്യത്തൊഴിലാളികളിൽ 6 പേർ മോചിതരായി. ലോക്കൽ പൊലീസിനു കൈമാറിയ മത്സ്യത്തൊഴിലാളികളിൽ 6 പേരാണു ചെന്നൈയിൽ തിരിച്ചെത്തിയത്. വെടിവയ്പ്പിൽ പരുക്കേറ്റ 5 മത്സ്യത്തൊഴിലാളികൾ നിലവിൽ ശ്രീലങ്കയിൽ ചികിത്സയിലാണ്. 2 പേരുടെ നില ഗുരുതരമായി തുടരുന്നു.

വെടിവയ്പിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യ, ശ്രീലങ്കൻ ആക്ടിങ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയിരുന്നു. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഇന്നു രാമേശ്വരത്ത് പ്രതിഷേധസംഗമം സംഘടിപ്പിക്കും.

പാക്ക് കടലിടുക്കിലെ നെടുന്തീവിനടുത്ത് (ഡെൽഫ് ദ്വീപ്) മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്നവർക്കെതിരെയാണ് കഴിഞ്ഞ ദിവസം വെടിവയ്പുണ്ടായത്. പരുക്കേറ്റവരെ തിരിച്ചെത്തിക്കാനുള്ള ശ്രമം പുതുച്ചേരി സർക്കാരും നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *