സമസ്തയിലെ വിഭാഗീയത ; പരോക്ഷ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ

അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. വാഫി വഫിയ്യ വിഷയത്തില്‍ സമസ്തയിലെ ലീഗ് വിരുദ്ധ ചേരി പ്രചാരണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് സ്വാദിഖലി തങ്ങളുടെ പ്രതികരണം. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട സമിതി ഉണ്ടന്ന് സ്വാദിഖലി തങ്ങള്‍ പറഞ്ഞു. സമസ്ത മുശാവറ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമിതിയാണത്. അവരെയും മറികടന്നുള്ള പ്രചാരണത്തിന് ആരും മെനക്കെടരുതെന്നും സാദിഖലി തങ്ങള്‍ ഓര്‍മിപ്പിച്ചു.

വിഷയ ദാരിദ്ര്യമുള്ളവരാണ് പലതും പറയുന്നതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. വേദികള്‍ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കരുത്. അനുസരണ വേണമെന്നും സ്വാദിഖലി തങ്ങള്‍ ഓര്‍മിപ്പിച്ചു. വാഫി വാഫിയ്യക്ക് എതിരെ സമസ്തയിലെ ലീഗ് വിരുദ്ധ ചേരി പ്രചാരണം ശക്തമാക്കിയ ഘട്ടത്തിലാണ് സ്വാദിഖലി തങ്ങളുടെ പ്രതികരണം.

ഹമീദ് ഫൈസി അമ്പലക്കടവ് ഉള്‍പ്പെടെയുള്ള സമസ്തയിലെ ഒരു വിഭാഗം നേതാക്കളാണ് വാഫി വാഫിയ്യയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നത്. സാദിഖലി ശിഹാബ് തങ്ങളാണ് സിഐസിയുടെ അധ്യക്ഷന്‍. ഒരേസമയം സമസ്ത യുവജന വിഭാഗം അധ്യക്ഷനും സിഐസി അധ്യക്ഷനുമാണ് സാദിഖലി തങ്ങള്‍. വാഫി വാഫിയ്യ സംവിധാനം പൂര്‍ണമായും സമസ്ത കേളയ ജംഇയ്യത്തുല്‍ ഉലമായുടെ നിയന്ത്രണത്തില്‍ തന്നെ തുടരുമെന്ന് സാദിഖലി തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *