രാജ്യസഭയും കടന്ന് വഖഫ് നിയമ ഭേദഗതി ബിൽ. പ്രതിപക്ഷത്തിൻറെ എതിർപ്പ് തള്ളിയാണ് രാജ്യസഭ ബിൽ പാസാക്കിയത്. 128 പേർ ബില്ലിനെ അനുകൂലിക്കുകയും 95 പേർ എതിർക്കുകയും ചെയ്തു. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബിൽ നിയമമാകും. 13 മണിക്കൂർ നീണ്ട മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് വോട്ടിനിട്ട് ബിൽ പാസാക്കിയത്.ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക്’ ആരംഭിച്ച ചർച്ച, പ്രതിപക്ഷ-ഭരണ പക്ഷ അംഗങ്ങളുടെ പോരാട്ട വേദികൂടിയായി മാറി.125 വോട്ട് പ്രതീക്ഷിച്ചിരുന്ന ഭരണകക്ഷിക്ക് 3 വോട്ട് അധികം ലഭിച്ചു. രാജ്യസഭയിൽ ഇൻഡ്യ മൂന്നണിക്ക് 88 അംഗങ്ങളാണ്…