
കമ്പനിയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാൻ വർക്ക് ഫ്രം ഹോമിലുള്ളവരെ ഓഫീസിലേക്ക് തിരിച്ചു വിളിച്ച് സൂം
വീടുകളിൽ നിന്നും ജോലി ചെയ്യുന്ന തൊഴിലാളികളെ ഓഫീസിലേക്ക് തിരിച്ചു വിളിച്ച് സൂം. കമ്പനിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. കോവിഡ് കാലത്തിന് ശേഷം ഇതാദ്യമായാണ് സൂം ജീവനക്കാരെ തിരികെ വിളിക്കുന്നത്. പെട്ടെന്നുള്ള ഓഫീസ് ജീവിതത്തിലേക്കുള്ള വരവ് ജോലിക്കാരെ ബാധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ഹൈബ്രിഡ് ജോലി മോഡലാണ് സൂം പിന്തുടരുന്നത്. ഇതനുസരിച്ച് ആഴ്ചയിൽ രണ്ട് ദിവസം മാത്രം ജീവനക്കാർ ഓഫീസിൽ വന്നാൽ മതി. അതായത് മാസത്തിൽ എട്ട് ദിവസം. ഇതിനായി ജീവനക്കാർ ഓഫീസിൽ…