തിരുവനന്തപുരം മൃഗശാലയിൽ നിന്ന് 3 ഹനുമാൻ കുരങ്ങുകൾ കൂട്ടിൽ നിന്ന് പുറത്തുചാടി

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂടുചാടി. തിങ്കളാഴ്ച രാവിലെ മുതലാണ് ഇവയെ കാണാതായത്. ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം മൃഗശാലയിലെ ഹനുമാന്‍ കുരങ്ങ് ചാടിപ്പോകുന്നത്. നാല് ഹനുമാന്‍ കുരങ്ങുകളാണ് കൂട്ടിലുണ്ടായിരുന്നത്. മൂന്ന് പെണ്‍ കുരങ്ങുകളെയാണ് കാണാതായത്. തുറന്ന കൂടിന്റെ കിടങ്ങ് ചാടിക്കടന്ന കുരങ്ങുകള്‍ മൃഗശാലാവളപ്പിലെ മരങ്ങളില്‍ കയറിക്കൂടുകയായിരുന്നു. കൂട്ടില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് ഒരു ആണ്‍ കുരങ്ങ് മാത്രമാണ്. ചാടിപ്പോയ ഹനുമാന്‍ കുരങ്ങുകളെ ഉടന്‍ തന്നെ പിടികൂടാന്‍ കഴിയുമെന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞു.

Read More

അൽഐൻ മൃഗശാല സന്ദർശകർക്കായി വീണ്ടും തുറന്നു

ക​ഴി​ഞ്ഞ​യാ​ഴ്ച​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യും ആ​ലി​പ്പ​ഴ​ വ​ർ​ഷ​ത്തെ​യും തു​ട​ർ​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച അ​ൽ​ഐ​ൻ മൃ​ഗ​ശാ​ല സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വീ​ണ്ടും തു​റ​ന്നു. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഗാ​നിം മു​ബാ​റ​ക് അ​ൽ ഹ​ജേ​രി, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ, മൃ​ഗ​ശാ​ല​യു​ടെ ടീ​മി​ലെ പ്ര​ത്യേ​ക അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ മൃ​ഗ​ശാ​ല​യി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്. ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ന സ​മ​യം. ഹ​രി​ത​ഭം​ഗി ആ​സ്വ​ദി​ച്ച് ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ൽ ന​ട​ക്കാ​നും പ​ക്ഷി​ക​ൾ, ഉ​ര​ഗ​ങ്ങ​ൾ, ലെ​മൂ​ർ ന​ട​ത്തം, കു​ട്ടി​ക​ളു​ടെ…

Read More

അബുദാബി: അൽ ഐൻ മൃഗശാലയിലെ സമ്മർ ക്യാമ്പ് 2023 ഓഗസ്റ്റ് ഏഴിന് ആരംഭിക്കും

അൽ ഐൻ മൃഗശാലയിൽ വെച്ച് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വാർഷിക സമ്മർ ക്യാമ്പ് 2023 ഓഗസ്റ്റ് ഏഴിന് ആരംഭിക്കും. 2023 ഓഗസ്റ്റ് 7 മുതൽ 11 വരെയാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ‘മൃഗശാലയിൽ നിന്നുള്ള കഥകൾ’ എന്ന പ്രമേയത്തിലാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൗതുകവും, രസകരവുമായ അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന ഈ ക്യാമ്പിലെ സ്ലോട്ടുകൾ ഓഗസ്റ്റ് 3 വരെ ബുക്ക് ചെയ്യാം. പ്രകൃതിയെയും വന്യജീവികളെയും തൊട്ടറിയുന്നതിനും, പ്രകൃതി, വന്യമൃഗങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രാധാന്യം മനസിലാക്കുന്നതിനും ഭാവി തലമുറകൾക്ക് ഈ ക്യാമ്പ്…

Read More