
ഇന്ത്യ – സിംബാബ്‌വെ നാലാം ട്വന്റി-20 ; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ നാളെ ഇറങ്ങും, ടീമിൽ മാറ്റത്തിന് സാധ്യത
സിംബാബ്‌വെക്കെതിരെ നാളെ നാലാം ട്വന്റി-20 മത്സരത്തിന് ഇറങ്ങുകയാണ് ഇന്ത്യ. മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. വൈകിട്ട് 4.30ന് ഹരാരെയിലാണ് മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണിപ്പോള്‍. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ യുവനിര ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയപ്പോള്‍ രണ്ടും മൂന്നും മത്സരങ്ങളിലെ ആധികാരിക ജയവുമായി ഇന്ത്യ മുന്നിലെത്തുകയായിരുന്നു. നാളെ ഹരാരെയില്‍ ഇറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മൂന്നാം ട്വന്റി-20 കളിച്ച ടീമില്‍ നിന്ന് എന്തെങ്കിലും മാറ്റം വരുത്തുമോ എന്നുള്ളതാണ് പ്രധാന ചോദ്യം….