രണ്ട് ദിവസമായി ആരും ടിക്കറ്റെടുത്തില്ല; സർവീസ് മുടങ്ങി നവകേരള ബസ്
നവകേരള ബസിന്റെ സർവീസ് മുടങ്ങി. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസിന്റെ സർവീസാണ് ആളില്ലാത്തതിനാൽ മുടങ്ങിയത്. ബുധനും വ്യാഴവും ബസ് സർവീസ് നടത്തിയില്ല. ഒരാൾ പോലും ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. മേയ് അഞ്ചു മുതലാണ് കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ ബസ് സർവീസ് നടത്തിയിരുന്നത്. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസായിരുന്നു ഇത്. ആധുനിക രീതിയിൽ എസി ഫിറ്റ് ചെയ്ത ബസിൽ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. ഫുട് ബോർഡ്…