
മിനിമം ബാലൻസില്ല; ബാങ്കുകൾ ഊറ്റിയത് 21,000 കോടി രൂപ അധിക എടിഎം ട്രാൻസാക്ഷൻസ് ഇനത്തിൽ ഈടാക്കിയത് 8000 കോടി രൂപ
മിനിമം ബാലൻസ് നിലനിർത്താത്തത്, അധിക എടിഎം വിനിമയം, എസ്എംഎസ് സർവീസ് ചാർജ് തുടങ്ങിയ ഇനത്തിൽ രാജ്യത്തെ ബാങ്കുകൾ ഉപയോക്താക്കളിൽനിന്ന് ഊറ്റിയെടുത്തത് 35,000 കോടി രൂപ. കേന്ദ്ര ധനമന്ത്രാലയം രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. 2018 മുതൽ പൊതുമേഖലാ ബാങ്കുകളും അഞ്ച് പ്രധാന സ്വകാര്യ ബാങ്കുകളുമാണ് പിഴയിനത്തിൽ ഇത്രയും തുക ഈടാക്കിയത്. അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളായ ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇൻഡസ് ഇന്ത്യ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്…