
‘രാഹുലിനെ കാണാൻ പത്തുകിലോ ശരീരഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു’; ജിഷാൻ സിദ്ധിഖി
കോൺഗ്രസ് പാർട്ടിക്കെതിരെ ആരോപണവുമായി മുംബൈ യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റും എം.എൽ.എയുമായ ജിഷാൻ സിദ്ധിഖി. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽഗാന്ധിയെ കാണാൻ അവസരം ലഭിക്കണമെങ്കിൽ പത്ത് കിലോ ശരീരഭാരം കുറയ്ക്കണമെന്ന് രാഹുലിനോടടുത്ത വൃത്തങ്ങൾ തന്നോട് ആവശ്യപ്പെട്ടുവെന്ന് ജിഷാൻ പറഞ്ഞു. ന്യൂനപക്ഷവിഭാഗത്തിൽനിന്നുള്ള നേതാക്കളോടും പ്രവർത്തകരോടും കോൺഗ്രസ് മോശമായാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ കോൺഗ്രസ് വിട്ട് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയിൽ ചേർന്ന ബാബാ സിദ്ധിഖിയുടെ മകനാണ് ജിഷാൻ സിദ്ധിഖി. ‘ഭാരത് ജോഡോ യാത്ര നന്ദേഡിൽ എത്തിയപ്പോൾ, രാഹുൽഗാന്ധിയെ…